• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കശ്മീരിൽ സംഭവിക്കുന്നതെന്ത്? അമിത് ഷാ കശ്മീർ സന്ദർശിക്കും, പേടിക്കാനൊന്നുമില്ലെന്ന് ഗവർണർ

ശ്രീനഗർ: ജമ്മു കശ്മീർ സംഭവത്തിൽ നിലവിൽ ഭയപ്പെടാനൊന്നമില്ലെന്ന് ഗവർണർ സത്യപാൽ മാലിക്. എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെ കുറിച്ച് തനിക്ക് മുൻകൂട്ടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്.

പോലീസിന്റെ ഒത്തുകളിയെല്ലാം പൊളിച്ച് സോഷ്യൽ മീഡിയ, ശരിക്കും പൂട്ടി, ശ്രീറാമിനെതിരെ ചുമത്തിയത് 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ, ഇനി എന്ത്? വിശദമായി അറിയാം...

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളായന്‍ പദ്ധതി രൂപീകരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും പുറത്ത് വന്നതിന് പിന്നാലെ കശ്മീരിൽ കൂടുതൽ സൈന്യ്തെയും വിന്യസിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി

കശ്മീരിന്റെ പ്രത്യേക പദവി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു ഒമർ അബദുള്ള ഗവർണറെ കണ്ടിരുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 ഓ ആര്‍ട്ടിക്കിള്‍ 35എ യോ ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്‍ദുള്ള നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സൈനീക വിന്യാസം

സൈനീക വിന്യാസം

കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആശങ്കയിലാണ്. എന്താണ് കശ്മീരിൽ നടക്കുന്നതെന്ന ജിജ്ഞാസ എല്ലാവർക്കുമുണ്ട്. കശ്മീരിൽ എന്താണ് നടക്കുന്നതെന്ന് ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു. 35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാച്ചിട്ടുണ്ട്.

തീർത്ഥാടകരുടെ പാലായനം

തീർത്ഥാടകരുടെ പാലായനം

അതേസമയം സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്താന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ പത്രസമ്മേളനം നടത്തിയതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ഉത്തരവ് വന്നത്. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികൾ കശ്മീരിൽ നിനന് പാലായനം ചെയ്തിരിക്കുകയണ്.

വിമാനത്താവളത്തിൽ വൻ തിരക്ക്

വിമാനത്താവളത്തിൽ വൻ തിരക്ക്

പാക് ഭീകരരുടെ ആക്രമണ പദ്ധതി വെളിപ്പെട്ടതിനെ തുടർന്ന് കാശ്‌മീരിൽ നിന്ന് എത്രയും വേഗം മടങ്ങാനുള്ള സർക്കാർ ഉത്തരവിനു പിന്നാലെ, താഴ്‌വരയിൽ നിന്ന് കൂട്ടപ്പലായനം തുടങ്ങി. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളും തീർത്ഥാടകരും കൂട്ടത്തോടെ സ്ഥലം വിടുകയാണ്. ഒഴിഞ്ഞുപോകുന്നവരുടെ വാഹനത്തിരക്കാണ് റോഡുകളിൽ. വിമാനങ്ങലിൽ അടുത്ത ദിവസങ്ങളിൽ ഒരു സീറ്റ് പോലുമില്ല. വിമാനത്താവളങ്ങലിലും മറ്റ് യാത്ര കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

അമിത് ഷാ കശ്മീർ സന്ദർശിക്കും

അമിത് ഷാ കശ്മീർ സന്ദർശിക്കും

കശ്‌മീരിലെങ്ങും പെട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും എടിഎമ്മുകളിലും മെഡിക്കൽ സ്റ്റോറുകളിലും വലിയ തിരക്കാണ്. ആശങ്ക കനത്തതോടെ സാധനങ്ങൾ സംഭരിക്കാനുള്ള തിരക്കാണ് കടകളിൽ. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഓഗസ്റ്റ് ഒമ്പതിനാണ് പാര്‍ലമെന്റിന്റെ സമ്മേളനം അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും സന്ദര്‍ശനം. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും അമിതഷാ സന്ദർശനം നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആർഎസ്എസ് അജണ്ട

ആർഎസ്എസ് അജണ്ട

ജമ്മു കാശ്മീരില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്രകമ്മറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. കാശ്മീരില്‍ ഇന്ന് നടക്കുന്നത് നാളെ മറ്റ് സംസ്ഥാനങ്ങളിലും നടക്കാനിടയുണ്ട്. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ കശ്മീരിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Kashmir issue; "nothing to worry" about for now says Jammu and Kashmir Governor Satya Pal Malik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more