കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം: പ്രതിഷേധം കനത്തു, നിലപാട് മാറ്റി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ മാധ്യമ നിയന്ത്രണങ്ങളെ പിന്തുണച്ചുകൊണ്ട് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ ഹർജിയിൽ ഹരജി സമർപ്പിച്ചിരുന്നു. ജമ്മുകശ്മീരിലെ മാധ്യമ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ നല്‍കിയ ഹരജിയെ എതിര്‍ത്തുകൊണ്ടായിരുന്നു പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സി കെ പ്രസാദ് സുപ്രീം കോടതിയെ സമീപിച്ചത്.

<strong>അഭയ കേസ്; ഇനി സിബിഐ കോടതിയിലെത്തുക ബൈബിളുമായി, കൂറുമാറ്റം തടയാൻ പുതിയ പദ്ധതി!</strong>അഭയ കേസ്; ഇനി സിബിഐ കോടതിയിലെത്തുക ബൈബിളുമായി, കൂറുമാറ്റം തടയാൻ പുതിയ പദ്ധതി!

എന്നാൽ ഇിതിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനായി സ്ഥാപിച്ച സ്ഥാപനം ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നു മാത്രമല്ല ദേശീയ താല്‍പര്യത്തിന്റെ പേരില്‍ മാധ്യമ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുക കൂടി ചെയ്തിരിക്കുകയാണെന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡും വിമർശനം ഉയർന്നിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളും

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളും


പ്രതിഷേധത്തിന് പിന്നാലെ നിലപാട് മാറ്റിയിരിക്കുകയാണഅ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. മാധ്യമ നിയന്ത്രണങ്ങളെ അംഗീകരിക്കില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുമെന്നും സുപ്രീം കോടതിയെ അറിയിക്കുമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.

അടുത്ത വാദം ബുധനാഴ്ച

അടുത്ത വാദം ബുധനാഴ്ച

ബുധനാഴ്ചയാണ് പ്രസ് കൗണ്‍സിലിന്റെ ഹരജിയില്‍ അടുത്ത വാദം കേള്‍ക്കുന്നത്. പ്രസ് കൗണ്‍സില്‍ രൂപം നല്‍കിയ വസ്തുതാന്വേഷണ കമ്മിറ്റി കശ്മീര്‍ വിഷയത്തില്‍ റിപ്പോര്‍ട്ടു നല്‍കിയശേഷമേ കോടതിയില്‍ നിലപാട് അറിയിക്കൂവെന്ന് ബുധനാഴ്ച സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനമെന്ന് പ്രസ് കൗണ്‍സില്‍ സെക്രട്ടറി അനുപമ ഭട്‌നഗര്‍ അംഗങ്ങള്‍ക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന് നോട്ടീസ്

കേന്ദ്ര സർക്കാരിന് നോട്ടീസ്

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി നിർദേശം.

മാധ്യമങ്ങൾക്ക് നിയന്ത്രണം

മാധ്യമങ്ങൾക്ക് നിയന്ത്രണം

24 ദിവസമായി കശ്മീരില്‍ ഉപരോധം തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നേരിടുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ഒരു ഡോക്ടറെ വരെ പിടിച്ചുകൊണ്ടുപോയെന്ന് ഭാസിനുവേണ്ടി വാദിച്ച ബൃന്ദ ഗ്രോവര്‍ കോടതിയെ അറിയിച്ചു.

സർക്കാരിന് സമയം കൊടുക്കണം

സർക്കാരിന് സമയം കൊടുക്കണം

കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലാക്കണമെന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. പക്ഷേ അത് ജനങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടാവരുത്. അവിടുത്തെ സ്ഥിതിയെന്താണെന്ന് നമുക്കും അറിയില്ല. സര്‍ക്കാരിന് നമ്മള്‍ കുറച്ചു സമയം നല്‍കേണ്ടതുണ്ടെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Kashmir issue; Press Council rethinks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X