കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ വിഷയം: ഇന്ത്യയുടെ പ്രതികരണം ആശ്ചര്യപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

വാഷിങ്ങ്ടണ്‍: കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ വിഷയത്തില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്‍റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യയുടെ നിലപാട് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

modiimran-

<strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍</strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന ട്രംപിന്‍റെ വാഗ്ദാനത്തോട് ഇന്ത്യ പ്രതികരിച്ച രീതി തീര്‍ത്തും ആശ്ചര്യപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. കാശ്മീര്‍ ജനത കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഇരു രാജ്യങ്ങളും ഒരു പോലെ ആവശ്യപ്പെടുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും രണ്ടാഴ്ച മുന്‍പ് നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി കാശ്മീര്‍ വിഷയം ഉന്നയിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ അത്തരത്തിലൊരു ആവശ്യം യുഎസിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഇന്ത്യ നേരത്തേ മുതല്‍ സ്വീകരിച്ചുവരുന്ന നിലപാട്. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ അതിര്‍ത്തിയിലെ ഭീകരവാദത്തിന് അന്ത്യം കാണണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

English summary
Kashmir issue; surprised by India's reaction tweets Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X