കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ മോചിതനായ ഷാ ഫൈസല്‍ രാഷ്ട്രീയം വിട്ടു; വീണ്ടും സിവില്‍ സര്‍വീസിലേക്ക്

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ യുവ രാഷ്ട്രീയ നേതാവ് ഷാ ഫൈസല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഒരു വര്‍ഷത്തോളം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ അദ്ദേഹം കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ വേളയിലാണ് അറസ്റ്റിലായത്. കശ്മീരിലെ എല്ലാ രാഷ്ട്രീയ, മത നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഷാ ഫൈസലും അറസ്റ്റിലായത്.

S

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിയുകയാണെന്ന് ഷാ ഫൈസല്‍ പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചുവെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 37കാരനായ ഷാ ഫൈസല്‍ 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. 2019 ജനുവരിയിലാണ് അദ്ദേഹം രാജിവച്ചത്. മാര്‍ച്ചില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, മുസ്ലിങ്ങളുടെ ദയനീയമായ അവസ്ഥ എന്നിവയില്‍ പ്രതിഷേധിച്ചാണ് ഷാ ഫൈസല്‍ സിവില്‍ സര്‍വീസ് വിട്ടത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരിയില്‍ പൊതുസുരക്ഷാ നിയമം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസമാണ് ജയില്‍ മോചിതനായത്. ആഴ്ചകള്‍ പിന്നിടവെയാണ് അദ്ദേഹം രാഷ്ട്രീയം വിടുന്നത്.

കോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യംകോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യം

വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...

English summary
Kashmir Leader Shah Faesal Quits Politics; Likely to rejoin Civil Service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X