കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ സോപോറില്‍ തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്യിബയുടെ പ്രധാനിയെ സൈന്യം കൊലപ്പെടുത്തി. ആസിഫ് എന്ന തീവ്രവാദി നേതാവാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു. പ്രദേശത്തെ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതിയാണ് ആസിഫ്.

Jammu

ഇയാള്‍ നടത്തിയ ആക്രമണത്തില്‍ 30 മാസം പ്രായമായ അസ്മ ജാന് പരിക്കേറ്റിരുന്നു. ഈ കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് വിമാനമാര്‍ഗം ദില്ലിയിലെ എയിംസിലെത്തിച്ചു ചികില്‍സ നല്‍കി വരികയാണ്. കശ്മീര്‍ താഴ്‌വരയിലെ പ്രദേശവാസികളെ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇളക്കി വിടാന്‍ പാകിസ്താനില്‍ നിന്നുള്ള സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്.

 പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി പശ്ചിമേഷ്യയില്‍ തീകോരിയിട്ട് ഇസ്രായേല്‍; ജോര്‍ദാന്‍ വാലി പിടിച്ചടക്കും, പൊട്ടിത്തെറിച്ച് സൗദി

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കശ്മീരില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ ശക്തമായ സുരക്ഷ ഒരുക്കി പ്രതിരോധിക്കുകയാണ് സൈന്യം. ശ്രീനഗറിലെ ചിലയിടങ്ങിളില്‍ ഒറ്റപ്പെട്ട പ്രതിഷേധം നടന്നുവെന്ന് കഴിഞ്ഞദിവസം ഡിജിപിയും പറഞ്ഞിരുന്നു. എന്നാല്‍ കശ്മീരികളെ അടിച്ചമര്‍ത്തുകയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ആക്രമണം തുടരുന്നുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. പാക് അധീന കശ്മീരില്‍ പാകിസ്താന്‍ സൈന്യം കൂടുതലായി എത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

English summary
Kashmir: LeT terrorist Asif shot dead by security forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X