കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ബദ്ധവൈരികള്‍ ഒന്നായി; കേന്ദ്രത്തിനെതിരെ പടയൊരുക്കം, നിരീക്ഷിച്ച് മോദിയും അമിത് ഷായും

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് കളമൊരുക്കുകയാണ് അവര്‍. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്നാണ് ആവശ്യം. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെട്ടത്. എന്‍സി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല പ്രഖ്യാപനം നടത്തി. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സൂചനകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ക്രമസമാധാന നില തകരുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

റദ്ദാക്കിയ നിയമം

റദ്ദാക്കിയ നിയമം

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ഇതിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 35എ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകായ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ പുതിയ നിയമം കശ്മീരില്‍ നിലവില്‍ വന്നു.

പുതിയ കശ്മീര്‍ ഇങ്ങനെ

പുതിയ കശ്മീര്‍ ഇങ്ങനെ

പുതിയ നിയമ പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. സംസ്ഥാന പദവി റദ്ദാക്കി. കശ്മീരിനെ രണ്ടാക്കി വിഭജിച്ചു. കശ്മീര്‍, ലാഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണ്് നിലവിലുള്ളത്. നിയമസഭയോട് കൂടിയ കേന്ദ്രഭരണ പ്രദേശമാണ് കശ്മീര്‍. ദില്ലി മോഡലായിരിക്കും ഇവിടെ ഭരണം. ലാഡാക്കില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഭരണം നടത്തും.

മെഹ്ബൂബ മുഫ്തിയും മോചിതയായി

മെഹ്ബൂബ മുഫ്തിയും മോചിതയായി

കശ്മീരിന്റെ പദവി പുനസ്ഥാപിക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുല്ലയെയും ഫാറൂഖ് അബ്ദുല്ലയെയും അടുത്തിടെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇവര്‍ ഒരു വര്‍ഷത്തിലധികം വീട്ടുതടങ്കലില്‍ കഴിഞ്ഞു.

പുതിയ രാഷ്ട്രീയ സഖ്യം

പുതിയ രാഷ്ട്രീയ സഖ്യം

മെഹ്ബൂബ മുഫ്തി മോചിതയായതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യം നിലവില്‍ വരുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഷയം ആശങ്കയോടെയാണ് കാണുന്നത്. മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍, മറ്റു പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.

പുതിയ കൂട്ടായ്മയുടെ പേര്

പുതിയ കൂട്ടായ്മയുടെ പേര്

ഗുപ്കാര്‍ പ്രഖ്യാപനത്തിന് വേണ്ടിയുള്ള ജനകീയ സഖ്യം എന്നാണ് പുതിയ കൂട്ടായ്മയുടെ പേര് എന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഭരണഘടനാ പരമായ ആവശ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നത്. 2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള കശ്മീര്‍ തങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രത്തോട് പറയാനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ രാഷ്ട്രീയ യോഗം

ആദ്യ രാഷ്ട്രീയ യോഗം

ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ടതാണ ഗുപ്കാര്‍ ഡിക്ലറേഷന്‍. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ രാഷ്ട്രീയ യോഗമാണ് ഇന്ന് നടന്നത്.

ഇവരാണ് പങ്കെടുത്തത്

ഇവരാണ് പങ്കെടുത്തത്

നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, പിസി, ജെകെപിഎം, എഎന്‍സി എന്നീ കക്ഷികളാണ് പുതിയ സഖ്യത്തിലുള്ളത്. കശ്മീരിലെയും രാജ്യത്തെയും എല്ലാ രാഷ്ട്രീയ നേതാക്കളുമായി പുതിയ കൂട്ടായ്മ ചര്‍ച്ച നടത്തും. മെഹ്ബൂബ മുഫ്തിക്ക് പുറമെ സജ്ജാദ് ലോണ്‍, പീപിള്‍സ് മൂവ്‌മെന്റ് നേതാവ് ജവയ്ദ് മിര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

എന്താണ് ഗുപ്കാര്‍ ഡിക്ലറേഷന്‍

എന്താണ് ഗുപ്കാര്‍ ഡിക്ലറേഷന്‍

2019 ആഗസ്റ്റ് നാലിനാണ് ഗുപ്കാര്‍ ഡിക്ലറേഷന്‍ നടന്നത്. കശ്മീരിന്റെ സ്വത്തവും സ്വയം ഭരണവും പ്രത്യേക പദവിയും സംരക്ഷിക്കുമെന്നാണ് പ്രഖ്യാപനം. ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കാറിലെ വീട്ടില്‍ നടന്ന യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രമേയം സര്‍വകക്ഷി യോഗം പാസാക്കിയത്. ഈ ഡിക്ലറേഷന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇന്ന് എല്ലാ നേതാക്കളും തീരുമാനിച്ചു.

ചൈനയുടെ സഹായം

ചൈനയുടെ സഹായം

കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടാന്‍ ചൈനയുടെ സഹായം ലഭിക്കുമെന്ന് അടുത്തിടെ ഫാറൂഖ് അബ്ദുല്ല ഇന്ത്യ ടുഡെയുമായി സംസാരിക്കവെ പറഞ്ഞിരുന്നു. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് ഒരിക്കലും ചൈന അംഗീകരിക്കില്ല. ലഡാക്കിലെ വിവാദങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് എന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു.

കൈയ്യേറ്റമുണ്ടാകാന്‍ കാരണം

കൈയ്യേറ്റമുണ്ടാകാന്‍ കാരണം

ആര്‍ട്ടിക്കിള്‍ 370 ചൈനയുടെ പിന്തുണയോടെ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കൈയ്യേറ്റമുണ്ടാകാന്‍ കാരണം കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതാണ് എന്ന് പറഞ്ഞ ഫാറൂഖ് അബ്ദുല്ല ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് താനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പറയുന്നു

കേന്ദ്രസര്‍ക്കാര്‍ പറയുന്നു

പുതിയ നിയമം നടപ്പാക്കിയതോടെ കശ്മീര്‍ രാജ്യത്തെ മറ്റു മേഖലകളെ പോലെ വികസിക്കാന്‍ അവസരം ഒരുങ്ങി എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കശ്മീര്‍ ആക്രമണ സാധ്യതകള്‍ വളരെ കുറഞ്ഞു. തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സഖ്യ നീക്കം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നുമോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു

English summary
Kashmir Main Leaders including Farooq Abdullah and Mehbooba Mufti forms new alliance for Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X