കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസുരക്ഷാ നിയമപ്രകാരം യുപിയിലെ ജയിലിലടച്ചു: 65കാരനായ കശ്മീരി യുപിയിൽ മരിച്ചു

  • By S Swetha
Google Oneindia Malayalam News

ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്ത് ഇ-ഇസ്ലാമിയ പ്രവര്‍ത്തകനായി അറുപത്തിയഞ്ചുകാരന്‍ യുപിയിലെ ജയിലില്‍ മരിച്ചു. പൊതുസുരക്ഷാ നിയമപ്രകാരം ജമ്മു കശ്മീരില്‍ നിന്നും പുറത്തേക്ക് മാറ്റിയ ഇയാള്‍ അലഹാബാദ് ജയിലിലാണ് മരിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 360 ആഗസ്റ്റ് 5ന് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പൊതു സുരക്ഷാ നിയമപ്രകാരം നൂറുകണക്കിന് കശ്മീരികളാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ തടവിലായത്. ഇവരില്‍ ഒരാളാണ് മരിച്ച ഗുലാം മുഹമ്മദ് ഭട്ട്. വടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയില്‍ നിന്നുള്ള കുലങ്കം നിവാസിയാണ് ഇദ്ദേഹം.

 ഈ പുതുവര്‍ഷത്തില്‍ വര്‍ണ ബള്‍ബുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നുമെത്തുന്നത് സവാള ഈ പുതുവര്‍ഷത്തില്‍ വര്‍ണ ബള്‍ബുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നുമെത്തുന്നത് സവാള

നിരോധിത ജമാഅത്ത് ഇ-ഇസ്ലാമിയയിലെ സജീവ അംഗമായ ഗുലാം മുഹമ്മദ് ഭട്ടിന്റെ തടങ്കല്‍ അടുത്ത വര്‍ഷം ജനുവരി 9ന് അവസാനിക്കാനിരിക്കെയാണ് മരണം. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹം അലഹബാദിലെ നൈനി സെന്‍ട്രല്‍ ജയിലില്‍ ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ മരണപ്പെട്ടത്. വിമാന മാര്‍ഗം ശ്രീനഗറിലെത്തിച്ച മൃതദേഹം സംസ്‌കാരത്തിനായി കുടുംബത്തിന് കൈമാറി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ആക്ടുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ എടുത്തിരുന്നു. 2016ലെ ഒരു കേസും ഇതില്‍ ഉള്‍പ്പെടുന്നു.

dead111-30-14908

മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന മകള്‍ ഇല്‍റ്റിജ സംഭവത്തെ അപലപിച്ചു. കശ്മീരിന് പുറത്തുള്ള ജയിലില്‍ വച്ച് മരണമടഞ്ഞ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് ഗുലാം മുഹമ്മദ് ഭട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൈകളില്‍ രക്തമുണ്ട്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കാണെന്നും ട്വീറ്റില്‍ പറയുന്നു.

പൊതുസുരക്ഷാ നിയമപ്രകാരം 300ഓളം രാഷ്ട്രീയ തടവുകാരെയാണ് ആഗസ്റ്റ് 5ന് കശ്മീരില്‍ നിന്നും മാറ്റി ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ലോക്സഭയിലെ സിറ്റിംഗ് അംഗവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെയും പി.എസ്.എ പ്രകാരം സ്വന്തം വസതിയില്‍ പാര്‍പ്പിച്ചിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരും ആഗസ്റ്റ് 5 മുതല്‍ പ്രതിരോധ തടങ്കലിലാണ്.

English summary
Kashmir man dies in house arrest under PSA act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X