കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബ മുഫ്തിയെ കാണാന്‍ നേതാക്കള്‍ക്ക് അവസരം; കശ്മീരില്‍ ഇളവ് നല്‍കുന്നു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയെ കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം. തിങ്കളാഴ്ച മെഹ്ബൂബയെ കാണാന്‍ കശ്മീര്‍ പോലീസ് അനുമതി നല്‍കി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഉമര്‍ അബ്ദുല്ലയെയും പാര്‍ട്ടി പ്രതിനിധികള്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് പിഡിപി നേതാവിനെ കാണാനും അനുമതി ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ച് മുതല്‍ ശ്രീനഗറിലെ വീട്ടില്‍ തടങ്കലിലാണ് മെഹ്ബൂബ.

Mehbooba

എന്‍സിയുടെ മുതിര്‍ന്ന നേതാവായ അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ഫാറൂഖ് അബ്ദുല്ലയെ കാണാനെത്തിയത്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് അവര്‍ പ്രതികരിച്ചു. ബ്ലോക്ക് വികസന സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ മുഴുവന്‍ നേതാക്കളും ജയിലില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയെന്ന് അവര്‍ ചോദിക്കുന്നു. ആഗസ്റ്റ് അഞ്ച് മുതല്‍ 400ലധികം രാഷ്ട്രീയ-മത-വിഘടനവാദി നേതാക്കളാണ് കശ്മീരില്‍ തടവില്‍ കഴിയുന്നത്.

അറേബ്യയില്‍ പ്രതിഷേധ കൊടുങ്കാറ്റ്; ഇറാഖില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, വീണ്ടും വിപ്ലവംഅറേബ്യയില്‍ പ്രതിഷേധ കൊടുങ്കാറ്റ്; ഇറാഖില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, വീണ്ടും വിപ്ലവം

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.

English summary
Kashmir: Mehbooba Mufti's Party Members To Meet Her On Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X