കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്‌ലിക്കെതിരെ വാളെടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സമ്പദ് വ്യവസ്ഥ തകര്‍ത്തു, തെറ്റായ നയങ്ങള്‍

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയാകുമ്പോള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണെന്ന് സ്വാമി കുറ്റപ്പെടുത്തി. പലിശ നിരക്ക് കൂട്ടിയ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തിയ ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. മുഖം നോക്കാതെയുള്ള സ്വാമിയുടെ പല പ്രസ്താവനകളും നേരത്തെ വിവാദമായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യനില വഷളായി ദില്ലി എയിംസില്‍ കഴിയവരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷമായ വിമര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്. സ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ.....

 സാമ്പത്തിക നയങ്ങള്‍ തെറ്റ്

സാമ്പത്തിക നയങ്ങള്‍ തെറ്റ്

സാമ്പത്തിക രംഗത്ത ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ദേശ സുരക്ഷയും ദേശ നിര്‍മാണവും പോലെ പ്രധാനമാണ് സാമ്പത്തിക രംഗമെന്നും അദ്ദേഹം പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ തെറ്റായിരുന്നുവെന്നും സ്വാമി കുറ്റപ്പെടുത്തി.

 ഇത്രമേല്‍ തകരാന്‍ കാരണം

ഇത്രമേല്‍ തകരാന്‍ കാരണം

ഇന്ത്യന്‍ സാമ്പത്തിക രംഗം ഇത്രമേല്‍ തകരാന്‍ കാരണം ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച നടപടികളാണ്. ആ നയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതില്‍ മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ സാമ്പത്തിക ഭദ്രതയുണ്ടാകൂ എന്നും രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

 ഉയര്‍ന്ന നികുതി

ഉയര്‍ന്ന നികുതി

ഉയര്‍ന്ന നികുതിയാണ് സാമ്പത്തിക രംഗം തകരാനുള്ള ഒരുകാരണം. അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ഇത് നടപ്പാക്കിയത്. ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതുവഴി നിക്ഷേപകര്‍ അകലുകയാണ് ചെയ്തത്. പലിശ നിരക്ക് കൂട്ടിയ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നും സ്വാമി പറഞ്ഞു.

രണ്ടു ചോദ്യങ്ങള്‍

രണ്ടു ചോദ്യങ്ങള്‍

പൂനെയില്‍ ഒരു പരിപാടിക്ക് എത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. സാമ്പത്തിക രംഗത്തെ തകര്‍ച്ച സംബന്ധിച്ചും ചോദ്യങ്ങളുയര്‍ന്നു. സാമ്പത്തിക രംഗം ത്വരിതഗതിയില്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

തന്റെ അഭിപ്രായം തേടിയില്ല

തന്റെ അഭിപ്രായം തേടിയില്ല

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തന്റെ അഭിപ്രായം തേടിയിരുന്നില്ലെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ചോദിച്ചിരുന്നു. താന്‍ അഭിപ്രായം അറിയിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ വിഷയത്തില്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നും സ്വാമി പറഞ്ഞു.

 അനാരോഗ്യം കാരണം

അനാരോഗ്യം കാരണം

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. നോട്ട് നിരോധനം ഉള്‍പ്പെടെ നടപ്പാക്കിയത് ഈ കാലത്താണ്. രണ്ടാം മോദി സര്‍ക്കാരില്‍ ജെയ്റ്റ്‌ലി ധനകാര്യം ഏറ്റെടുക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹം നിരസിച്ചു. തുടര്‍ന്നാണ് നിര്‍മലാ സീതാരാമനെ ധനമന്ത്രിയാക്കിയത്.

അത്യാസന്ന നിലയില്‍

അത്യാസന്ന നിലയില്‍

ശ്വാസ തടസത്തെ തുടര്‍ന്ന് ഒരാഴ്ചയായി ദില്ലിയിലെ എയിംസില്‍ കഴിയുകയാണ് അരുണ്‍ ജെയ്റ്റ്‌ലി. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ ഇസിഎംഒയിലേക്ക് മാറ്റിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കുന്നുണ്ട്. എന്‍ഡോക്രിനോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവരാണ് ജെയ്റ്റ്‌ലിയെ പരിശോധിക്കുന്നത്.

മന്ത്രിമാരില്ലാത്ത മന്ത്രിസഭ മാറും!! കര്‍ണാടകത്തില്‍ ബിജെപി പട്ടിക തയ്യാര്‍; 10.30നും 11.30നും മധ്യേമന്ത്രിമാരില്ലാത്ത മന്ത്രിസഭ മാറും!! കര്‍ണാടകത്തില്‍ ബിജെപി പട്ടിക തയ്യാര്‍; 10.30നും 11.30നും മധ്യേ

English summary
Kashmir OK But Economy Needs to be Corrected, Says Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X