കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് ഹര്‍ജിയാണിത്?കാശ്മീര്‍ വിഷയത്തില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം!

Google Oneindia Malayalam News

ദില്ലി: കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അഭിഭാഷകനായ എംഎല്‍ ശര്‍മയെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹമല്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ സമര്‍പ്പിച്ച നാല് ഹര്‍ജികളിലും പിഴവ് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

 jammukashmir-

"ഇത് എന്ത് തരം ഹര്‍ജിയാണ്?അര മണിക്കൂറോളം വായിച്ചിട്ടും ഒന്നും തന്നെ മനസിലാകുന്നില്ല. തത്കാലം പിഴ ഈടാക്കുന്നില്ലെന്ന് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ശര്‍മ്മയുടെ ഹര്‍ജി. രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ശര്‍മ്മ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ലാന്‍റ് ലൈന്‍, ബ്രോഡ്ബാന്‍റ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂടുല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

അതേസമയം ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നീക്കം ചെയുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കാശ്മീരിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയാണ്. സുരക്ഷാ ഏജന്‍സികളെ സുപ്രീം കോടതി വിശ്വാസത്തിലെടുക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

English summary
Kashmir: Petition Has No Meaning, Says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X