• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മെഹബൂബയെ തടവിലാക്കിയിട്ടില്ല; ആരോപണം തള്ളി കശ്മീർ പോലീസ്, ഡിഡിസി തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ത്?

ശ്രീനഗർ: ഡിഡിസി തിരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ അനധികൃതമായി തടവിലാക്കിയെന്ന മെഹബൂബ മുഫ്തിയുടെ വാദം തള്ളി കശ്മീർ പോലീസ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പുൽവാമ സന്ദർശനം നീട്ടിവെക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കശ്മീർ സോൺ പോലീസ് വ്യക്തമാക്കി. പിഡിപി യൂത്ത് വിംഗ് പ്രസിഡന്റ് വഹീദ് പരയെ കാണാൻ അനുവദിച്ചില്ലെന്നും ബിജെപി നേതാക്കൾക്ക് ജമ്മു കശ്മീരിന്റെ ഏത് മൂലയിലേക്കും സഞ്ചരിക്കാൻ അനുവദിക്കുന്നുണ്ടെന്നുമാണ് മുഫ്തി വ്യക്തമാക്കിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം, പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി സിഎം രവീന്ദ്രന്‍

 സത്യാവസ്ഥയെന്ത്

സത്യാവസ്ഥയെന്ത്

ബുധനാഴ്ച എൻഐഎ അറസ്റ്റ് ചെയ്ത വഹീദ് പരയെ ഇന്ന് 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ പിന്തുണയ്ക്കായി ഗൂഢാലോചന നടത്തിയ സംഭവത്തിലാണിത്. ഈ സംഭവത്തിൽ താൻ വാർത്താ സമ്മേളനം നടത്തുമെന്ന് മെഹബൂബ വ്യക്തമാക്കിയിരുന്നു. ശ്രീനഗറിലെ തന്റെ വീട്ടിലേക്ക് മാധ്യമപ്രവർത്തരെ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും മുഫ്തി വ്യക്തമാക്കിയിരുന്നു. തന്റെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചിത്രം ഉൾപ്പെടെയാണ് മുഫ്തി ട്വീറ്റ് ചെയ്തത്.

 ഉത്തരവില്ല

ഉത്തരവില്ല

മെഹബൂബ മുഫ്തിയെ തടങ്കലിൽ വെക്കുന്നതിന് വേണ്ടി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കശ്മീരിനെ ഭരണകൂടം ഒരു തുറന്ന ജയിലാക്കി മാറ്റിയെന്ന് നേരത്തെ തന്നെ മുഫ്തി ആരോപണം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പീപ്പിൾസ് അലിയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന് കീഴിലുള്ള സ്ഥാനാർത്ഥികളെ നാമനിർദേശപത്രിക സമർപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥികളെ സ്വതന്ത്രമായി പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും ഇവർ ആരോപിച്ചിരുന്നു.

 ക്യാബിനറ്റ് മന്ത്രിയ്ക്ക് കീഴിൽ

ക്യാബിനറ്റ് മന്ത്രിയ്ക്ക് കീഴിൽ

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡിഡിസി തിരഞ്ഞെടുപ്പ് നവംബർ28നും ഡിസംബർ 19നും ഇടയിലാണ് നടക്കുന്നത്. ഡിസംബർ 22നാണ് വോട്ടെണ്ണൽ. ജമ്മു & കശ്മീർ പഞ്ചായത്ത് രാജ് ആക്ട് 1989, ജമ്മു കശ്മീർ പഞ്ചായത്ത് രാജ് റൂൾസ് 1996 എന്നീ നിയമങ്ങൾ ഭേദഗതി വരുത്തിയ ശേഷമാണ് ഡിഡിസി തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിൽ വോട്ടർമാർ നേരിട്ടാണ് കൌൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അഞ്ച് വർഷമാണ് ഡിഡിസിയുടെ കാലാവധി. ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ആൻഡ് ഡവലപ്പ്മെന്റ് ബോർഡിന് പകരമായാണ് ഡിഡിസി നിലവിൽ വരുന്നത്. ജമ്മു കശ്മീരിലെ ഒരു ക്യാബിനറ്റ് മന്ത്രിയുടെ കീഴിലായിരിക്കും ഇത്.

 കനത്ത സുരക്ഷയിൽ

കനത്ത സുരക്ഷയിൽ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടത്തുന്ന തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ്. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബ എന്നീ സേനകളിൽ നിന്നായി 25000ത്തിലധികം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ വിന്യസിച്ചിട്ടുള്ളത്.

 വീട്ടുതടങ്കലിലാക്കിയോ?

വീട്ടുതടങ്കലിലാക്കിയോ?

തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി അധ്യക്ഷയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി ഇന്നാണ് രംഗത്തെത്തിയത്. നിയമവിരുദ്ധമായി വീണ്ടും തടങ്കലിൽ വച്ചിരിക്കുകയാണെന്നും മകൾ ഇൽതിജയെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി തടങ്കലിലാക്കിയ മുഫ്തിയെ സുപ്രീം കോടതി ഇടപെടലോടെ ഇക്കഴിഞ്ഞ സെപ്തംബറിൽ മാത്രമാണ് മോചിപ്പിക്കുന്നത്.

English summary
Kashmir Police denies Mehbooba Mufti's Claim of detention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X