കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പണം പറന്നു വീഴുന്നു; പിന്നാലെ ആയുധങ്ങളും... പാകിസ്താന്റെ തന്ത്രം പൊളിച്ച് പോലീസ്

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശ്ചര്യകരമായ ചില സംഭവങ്ങള്‍ നടക്കുന്നു. പാകിസ്താന്റെ പൈലറ്റില്ലാ ചെറുവിമാന (ഡ്രോണ്‍) ങ്ങള്‍ അതിര്‍ത്തിയില്‍ റോന്ത് ചുറ്റുകയാണ്. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതോടെ കശ്മീര്‍ പോലീസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി.

കൂടാതെ പരിശോധനയും തുടങ്ങി. അപ്പോഴാണ് സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തായത്. അതിര്‍ത്തിയില്‍ ആയുധങ്ങളും പണവും വിതരണം ചെയ്യുകയാണ് ഡ്രോണുകളുടെ ലക്ഷ്യം. പാകിസ്താനിലെ തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കശ്മീര്‍ പോലീസ് പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

പണവും ആയുധങ്ങളും

പണവും ആയുധങ്ങളും

നിയന്ത്രണ രേഖയില്‍ പറക്കുന്ന പാകിസ്താന്റെ ഡ്രോണുകള്‍ ആയുധങ്ങളും പണവും വിതരണം ചെയ്യുകയാണെന്ന് പോലീസ് കണ്ടെത്തി. എകെ 47, പിസ്റ്റള്‍ എന്നിവ അഖ്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി കണ്ടെത്തി. ജയ്‌ശെ മുഹമ്മദാണ് സംഭവത്തിന് പിന്നിലെന്ന് തെളിവ് ലഭിച്ചുവെന്നും പോലീസ് പറഞ്ഞു.

അര്‍ധരാത്രിക്ക് ശേഷം

അര്‍ധരാത്രിക്ക് ശേഷം

പുല്‍വാമയിലടക്കം കശ്മീരിലെ പല ആക്രമണങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ച കരങ്ങള്‍ ജയ്‌ശെ മുഹമ്മദിന്റേതായിരുന്നുവെന്ന് നേരത്തെ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയതാണ്. അര്‍ധരാത്രിക്ക് ശേഷമാണ് ഡ്രോണുകള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്. രണ്ട് എകെ 47, പിസ്റ്റള്‍, മൂന്ന് എകെ മാഗസിന്‍സ് എന്നിവ സാദ് സോഹര്‍ ഗ്രാമത്തില്‍ നിന്ന് ലഭിച്ചു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അഖ്‌നോര്‍ ഗ്രാമം. കശ്മീര്‍ താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുകയാണ് പാകിസ്താന്‍ ഡ്രോണുകള്‍ ചെയ്യുന്നത്. ജയ്‌ശെ മുഹമ്മദാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാഥമിക വിവരം ലഭിച്ചുവെന്ന് ജമ്മുവിലെ പോലീസ് ഓഫീസര്‍ ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു.

പഞ്ചാബിലും ഡ്രോണുകള്‍

പഞ്ചാബിലും ഡ്രോണുകള്‍

പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയിലും സമാനമായ ചില നീക്കങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് ബിഎസ്എഫിന് ജാഗ്രതാ നിര്‍ദേശം നല്‍കി. എകെ 47, ഗ്രനേഡ്, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയാണ് പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടത്തിയത്. അതും കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

 ഇന്ത്യന്‍ കറന്‍സി

ഇന്ത്യന്‍ കറന്‍സി

കശ്മീരിലെ റജൗരി ജില്ലയില്‍ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്തിരുന്നു. ഇവ ശേഖരിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത് എന്ന് കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു മേഖലയില്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തി പരിശോധനയിലാണ് സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചത്.

 ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

മയക്കുമരുന്നുകളും പാകിസ്താന്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്യുന്നുണ്ട്. പൂഞ്ച് സെക്ടറില്‍ 11 കോടി വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയിരുന്നു. ആയുധങ്ങളുമായി രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കശ്മീരിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.

ആറാമതും പെണ്‍കുഞ്ഞ് എന്ന് കരുതി ഭാര്യയുടെ വയറ് കീറി; ഗര്‍ഭസ്ഥ ശിശു മരിച്ചു, അത് ആണ്‍കുഞ്ഞായിരുന്നുആറാമതും പെണ്‍കുഞ്ഞ് എന്ന് കരുതി ഭാര്യയുടെ വയറ് കീറി; ഗര്‍ഭസ്ഥ ശിശു മരിച്ചു, അത് ആണ്‍കുഞ്ഞായിരുന്നു

English summary
Kashmir Police found Pakistan Drones Drops AK-47 and Indian Currency in Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X