കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഒന്നിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും, പോരാട്ടം കേന്ദ്രത്തിനെതിരെ!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഇടക്കാലത്തിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക്. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദാക്കിയ നീക്കത്തിലും രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ നീക്കത്തിലും പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. ഈ നിയമം പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് ഇവര്‍ പോരാടുന്നത്.

ആരൊക്കെ ഒരുമിച്ചു

ആരൊക്കെ ഒരുമിച്ചു

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിഎ മിര്‍, സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് എന്നിവരാണ് പോരാടാന്‍ തീരുമാനിച്ചത്.അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ വലിയൊരു രാഷ്ട്രീയ സഖ്യം കൂടിയാണ് ഇതിലൂടെ വരുന്നത്.

ഗുപ്കര്‍ ഉടമ്പടി

ഗുപ്കര്‍ ഉടമ്പടി

ഒമര്‍ അബ്ദുള്ള നേരത്തെ തന്നെ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായിരുന്നു. ഗുപ്കര്‍ ഉടമ്പടി പ്രകാരം കശ്മീരിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ സ്വയം ഭരണാധികാരം ഇല്ലാതാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികല്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയാണ് ഗുപ്കര്‍ ഉടമ്പടി.

കശ്മീരിന്റെ സ്വാതന്ത്ര്യം

കശ്മീരിന്റെ സ്വാതന്ത്ര്യം

കശ്മീരിന്റെ സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത് ഞങ്ങളുടെ അവകാശമാണ്. സംസ്ഥാനത്തെ വിഭജിച്ചതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ്. ഞങ്ങളില്ലാതെ ഒന്നും കശ്മീരില്‍ നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം നാല് പാര്‍ട്ടികളെയും നേതാക്കള്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഇവര്‍ വീഡിയോ കോല്‍ വഴിയോ, ഫോണ്‍ വഴിയോ ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന.

സമാധാനം കൊണ്ടുവരും

സമാധാനം കൊണ്ടുവരും

കശ്മീരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാറ്റിമറിച്ചെന്ന് രാഷ്ട്രീയ സഖ്യത്തിലെ നേതാക്കള്‍ പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയിലും മറ്റിടങ്ങളിലും നടക്കുന്ന ഏറ്റുമുട്ടലും കൊലപാതകങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സഖ്യം പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നന്ദി അറിയിച്ചു

നന്ദി അറിയിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ തീരുമാനത്തെ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികള്‍, ബുദ്ധിജീവി സമൂഹം, മറ്റ് സംഘടനകള്‍ എന്നിവര്‍ക്ക് സഖ്യം നന്ദി അറിയിച്ചു. ഇവര്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇപ്പോവത്തെ സാഹചര്യത്തില്‍ ബിജെപിക്കെതിരെ ഇവര്‍ ഒന്നിച്ച് നിന്ന് മത്സരിക്കാനായിരിക്കും ശ്രമിക്കുക.

ശത്രുത മറന്നു

ശത്രുത മറന്നു

ദശാബ്ദങ്ങളായുള്ള ശത്രുത മറന്നാണ് കോണ്‍ഗ്രസിനൊപ്പം പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിച്ചത്. സിപിഎമ്മും അവാമി നാഷണല്‍ കോണ്‍ഫറന്‍സും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അതേസമയം സംസ്ഥാന പദവി കശ്മീരിന് വീണ്ടെടുത്ത് നല്‍കാനാണ് ശ്രമമെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മിര്‍ പറഞ്ഞു. ഫാറൂഖ് അബ്ദുള്ള തന്നോട് ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും മിര്‍ പറഞ്ഞു.

എല്ലാം രഹസ്യമായി

എല്ലാം രഹസ്യമായി

കഴിഞ്ഞ നാല് ദിവസമായി അതീവ രഹസ്യമായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരില്‍ എല്ലാ നീക്കങ്ങളും നടത്തിയത്. എല്ലാ നേതാക്കളും പരസ്പരം സമ്മാനിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം മറന്ന് സംസ്ഥാനത്തിന് വേണ്ടി പോരാടാനാണ് ഇവര്‍ ആഹ്വാനം ചെയ്തത്. അതേസമയം ഫാറൂഖ് അബ്ദുള്ള ശത്രുത മറന്ന് മെഹബൂബ മുഫ്തി പുകഴ്ത്തുകയും ചെയ്തു. എല്ലാ ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി കശ്മീരിലെ പാര്‍ട്ടികള്‍ നില്‍ക്കുമെന്ന് മുഫ്തി പഞ്ഞു.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

English summary
kashmir political parties comes against abrogation of article 370, says will fight against it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X