കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ ഉള്‍പ്പെടെ അഞ്ചു മരണം, വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു

Google Oneindia Malayalam News

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണമുണ്ടായ പുല്‍വാമയില്‍ വീണ്ടും ആക്രമണം. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ച് എത്തിയ സൈനികര്‍ക്ക് നേരെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. ശക്തമായ ഏറ്റുമുട്ടല്‍ ഏറെ നേരം നീണ്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് തീവ്രവാദികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

D6

തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ദാരിപോറയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈനികര്‍ പ്രദേശം വളയുകയായിരുന്നു. സൈനികരെത്തിയ ഉടനെ അക്രമികള്‍ വെടിയുതിര്‍ത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.

മൂന്ന് തീവ്രവാദികളും ഒരു സൈനികനും സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. സീപോയ് സന്ദീപ് ആണ് കൊല്ലപ്പെട്ട സൈനികന്‍. അക്രമികള്‍ ഒളിഞ്ഞിരുന്ന വീട്ടിലുള്ള ഒരാളും കൊല്ലപ്പെട്ടു. വീട്ടുടമസ്ഥന്റെ മകനാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. ഇയാളുടെ സഹോദരന് വെടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ പേര് റഈസ് അഹ്മദ് ദര്‍ എന്നാണ്. ഇയാളുടെ സഹോദരന്‍ യൂനുസ് അഹ്മദിനാണ് വെടിയേറ്റത്.

ബംഗാളിനെ പിടിച്ചുകുലുക്കിയ ആര്‍ട്ടിക്കിള്‍ 324!! എന്താണ് ആര്‍ട്ടിക്കിള്‍ 324, ബംഗാളില്‍ വന്ന മാറ്റംബംഗാളിനെ പിടിച്ചുകുലുക്കിയ ആര്‍ട്ടിക്കിള്‍ 324!! എന്താണ് ആര്‍ട്ടിക്കിള്‍ 324, ബംഗാളില്‍ വന്ന മാറ്റം

ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയിരുന്നു. ഇതേചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി.

English summary
Kashmir Pulwama gunfight; Three militants, soldier, civilian killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X