Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരിന്റെ പ്രത്യേകാധികാരം പുന:സ്ഥാപിക്കണം; കോടതിയെ സമീപിക്കുമെന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ; ജനങ്ങളുടെ തകർന്ന വിശ്വാസം പുന:സ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് നാഷ്ണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കാശ്മീരിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി വ്യാഴാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഒമർ.

കേന്ദ്രവും കാശ്മീരും തമ്മിൽ വിശ്വാസം തകർന്നിട്ടുണ്ട്. അത് പുന:സ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കണം, യോഗത്തിന് ശേഷം ഒമർ മാധ്യമങ്ങളോട് പറഞ്ഞു. അതൊരു തുറന്ന ചർച്ചയായതിനാൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്യമായി അവതരിപ്പിച്ചു. 2019 ഓഗസ്റ്റ് 5 ന് നടന്ന കാര്യങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. അത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. പക്ഷേ ഒരിക്കലും നിയമം കൈയിലെടുക്കില്ല. ഇതിനെതിരെ ഞങ്ങൾ കോടതിയിൽ പോരാടും. അവിടെ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.

omar-abdullah-1

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ജമ്മു കശ്മീരിന് കേന്ദ്രഭരണ പ്രദേശമെന്ന പദവി നൽകിയത് അവിടുത്തെ ജനങ്ങൾ സ്വീകരിച്ചിട്ടില്ല.ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പാർട്ടി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളും സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച തിരുമാനങ്ങളും ഉടൻ കൈക്കൊള്ളുമെന്നാണ് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നാണ് യോഗത്തിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. ഇതിന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ലെന്നും ഒമർ വ്യക്തമാക്കി.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Joe Biden appoints Kashmir-origin Sameera Fazili to National Economic Council

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+