കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിന്റെ പ്രത്യേകാധികാരം പുന:സ്ഥാപിക്കണം; കോടതിയെ സമീപിക്കുമെന്ന് ഒമർ അബ്ദുള്ള

Google Oneindia Malayalam News

ശ്രീനഗർ; ജനങ്ങളുടെ തകർന്ന വിശ്വാസം പുന:സ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് നാഷ്ണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കാശ്മീരിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി വ്യാഴാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഒമർ.

കേന്ദ്രവും കാശ്മീരും തമ്മിൽ വിശ്വാസം തകർന്നിട്ടുണ്ട്. അത് പുന:സ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കണം, യോഗത്തിന് ശേഷം ഒമർ മാധ്യമങ്ങളോട് പറഞ്ഞു. അതൊരു തുറന്ന ചർച്ചയായതിനാൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്യമായി അവതരിപ്പിച്ചു. 2019 ഓഗസ്റ്റ് 5 ന് നടന്ന കാര്യങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. അത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. പക്ഷേ ഒരിക്കലും നിയമം കൈയിലെടുക്കില്ല. ഇതിനെതിരെ ഞങ്ങൾ കോടതിയിൽ പോരാടും. അവിടെ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.

omar-abdullah-1

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ജമ്മു കശ്മീരിന് കേന്ദ്രഭരണ പ്രദേശമെന്ന പദവി നൽകിയത് അവിടുത്തെ ജനങ്ങൾ സ്വീകരിച്ചിട്ടില്ല.ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പാർട്ടി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളും സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച തിരുമാനങ്ങളും ഉടൻ കൈക്കൊള്ളുമെന്നാണ് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണനയെന്നാണ് യോഗത്തിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. ഇതിന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ലെന്നും ഒമർ വ്യക്തമാക്കി.

എന്താണ് ജമ്മു കശ്മീരിലെ മണ്ഡല പുനഃനിർണയം? എന്തുകൊണ്ട് അത് വിവാദമാകുന്നു?എന്താണ് ജമ്മു കശ്മീരിലെ മണ്ഡല പുനഃനിർണയം? എന്തുകൊണ്ട് അത് വിവാദമാകുന്നു?

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഘര്‍വാപ്പസി? രാഹുലിനെ കാണാന്‍ പടോലെ, ദില്ലിയില്‍ രഹസ്യനീക്കം!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഘര്‍വാപ്പസി? രാഹുലിനെ കാണാന്‍ പടോലെ, ദില്ലിയില്‍ രഹസ്യനീക്കം!!

ഐശ്വര്യയ്ക്കെതിരായ ബോഡ് ഷെയിംമിംഗ് കമന്റ്;ചുട്ടമറുപടിയുമായി നടൻ അനൂപ് കൃഷ്ണൻ,ഏറ്റെടുത്ത് ആരാധകർഐശ്വര്യയ്ക്കെതിരായ ബോഡ് ഷെയിംമിംഗ് കമന്റ്;ചുട്ടമറുപടിയുമായി നടൻ അനൂപ് കൃഷ്ണൻ,ഏറ്റെടുത്ത് ആരാധകർ

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Kashmir's special powers must be restored; Omar Abdullah says will approach the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X