കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു... ചിലയിടങ്ങളില്‍ കല്ലേറ്, അറസ്റ്റ് തുടരുമെന്ന് സൂചന

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകാധികാരം നഷ്ടമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്നു. ചിലയിടങ്ങളില്‍ സൈന്യത്തിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങല്‍ അറിയിച്ചു. അതേസമയം പ്രശ്‌നങ്ങള്‍ കുറഞ്ഞു വരികയാണ്. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി മാറുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാണെന്നും സൈന്യം വ്യക്തമാക്കി.

ഭിന്നതകള്‍ക്കിടെ 'കാശ്മീരില്‍' പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 9 ന് യോഗം ചേരുംഭിന്നതകള്‍ക്കിടെ 'കാശ്മീരില്‍' പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 9 ന് യോഗം ചേരും

കശ്മീരില്‍ നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ തടങ്കല്‍ തുടരുമെന്നാണ് സൂചന. നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ട്. ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരും തടങ്കലിലാണ്. ഫാറൂഖ് അബ്ദുള്ളയും തടങ്കലിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ വന്ന് ഇക്കാര്യം അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.

Kashmir

കശ്മീരില്‍ ഇന്റര്‍നെറ്റ് അടക്കമുള്ളവ റദാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൈന്യം പറയുന്നു. ശ്രീനഗറില്‍ ചില കടങ്ങള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കിടയിലും തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രക്ഷോഭത്തിനെത്തിയതല്ലെന്ന് സൈനിക വക്താവ് പറഞ്ഞു. നിരവധി വാഹനങ്ങളും റോഡിലിറങ്ങിയിട്ടുണ്ട്. ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തിയിട്ടുണ്ടെന്നും, പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങിയെന്നും സൈനിക വക്താവ് പറഞ്ഞു.

Recommended Video

cmsvideo
കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

കശ്മീരില്‍ വിവാഹത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് സൈന്യം സഹായം ലഭ്യമാകുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ക്ലിപ്പുകളും കശ്മീരിലെ വിവിധ സാഹചര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ചിലര്‍ സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട് കശ്മീരിലെ രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്ന അഴിമതി ഇതോടെ ഇല്ലാതാവുമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. സമാധാനമാണ് കശ്മീരില്‍ വേണ്ടതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. പൂഞ്ച് ജില്ലയില്‍ ബഫ്‌ലെയ്‌സിലാണ് സൈന്യത്തിനെതിരെ കല്ലേറുണ്ടായത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

English summary
Kashmir safely moves to peaceful region, says Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X