കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയെന്ന് സൈനിക മേധാവി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രശംസിച്ച് പുതിയ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ ചുവടാണെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സേനാ ദിനത്തോട് അനുബന്ധിച്ച നടന്ന മജസ്റ്റിക് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു സേനാ മേധാവി. കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ആദ്യമായിട്ടാണ് സേനാ മേധാവി അഭിപ്രായം പറയുന്നത്.

Nara

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5നാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. സംസ്ഥാന പദവി ഒഴിവാക്കിയ കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. ജമ്മു-കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് ഇനി ഭരണം നടത്തുക. സുരക്ഷാ ചുമതല കേന്ദ്രത്തിനായിരിക്കും. എന്നാല്‍ ലഡാക്ക് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശമായിരിക്കും.

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം' 'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

കശ്മീരിനെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സേനാ മേധാവി പറഞ്ഞു. പാകിസ്താന്റെ നിഴല്‍ യുദ്ധം അവസാനിപ്പിക്കുന്ന നടപടിയാണിത്. തീവ്രവാദം വളര്‍ത്തുന്നവരെ നേരിടാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ തങ്ങള്‍ക്കുണ്ട്. അത് ഉപയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും സേനാ മേധാവി പറഞ്ഞു.

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

കരസേന മേധാവി ജനറല്‍ നരവനെക്ക് പുറമെ വ്യോമ സേനാ മേധാവി ആര്‍കെഎശ് ബദുരിയ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

എല്ലാ വര്‍ഷവും ജനുവരി 15നാണ സേനാ ദിനമായി ആചരിക്കാറ്. 1949ല്‍ സേനാ മേധാവിയായി ലഫ്. ജനറല്‍ കെഎം കരിയപ്പ ചുമതലയേറ്റതിനെ അനുസ്മരിച്ചാണ് സേനാ ദിനം ആചരിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാന്റര്‍ ജനറല്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നാണ് കരിയപ്പ കമാന്റര്‍ പദവി ഏറ്റെടുത്തത്.

English summary
Kashmir: Scrapping Of Article 370 Historic Step; Army Chief MM Naravane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X