കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ സാഹചര്യം സാധാരണ ഗതിയിൽ: കേന്ദ്രപദ്ധതികൾ കശ്മീരിന് ബാധകമെന്ന് പ്രകാശ് ജാവദേക്കർ

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സാഹചര്യം സാധാരണ ഗതിയിലെത്തിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വര സാധാരണ രീതിയിലേക്ക് മടങ്ങിയെന്നും ജനങ്ങൾ സന്തോഷവാന്മാരാണെന്നുമാണ്. രാജ്യത്തെ മറ്റ് പൌരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുമെന്നുമാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രതികരിച്ചത്. കശ്മീരിൽ മാധ്യമങ്ങൾക്ക് ഒരു നിയന്ത്രണങ്ങളുമില്ലെന്നും ബുദ്ധിമുട്ടില്ലാതെ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ആർട്ടിക്കിൾ 377 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ചോദിച്ചപ്പോഴായിരരുന്നു മന്ത്രിയുടെ പ്രതികരണം.

വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രചാരണത്തിന് പദ്മജ വേണുഗോപാലും; വലിയ വിജയപ്രതീക്ഷയെന്ന് പദ്മജ!വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രചാരണത്തിന് പദ്മജ വേണുഗോപാലും; വലിയ വിജയപ്രതീക്ഷയെന്ന് പദ്മജ!

കശ്മീരിലെ ജനങ്ങൾ സർക്കാർ നീക്കത്തെ അംഗീകരിച്ചുതുടങ്ങി. അവർക്ക് സർക്കാരിൽ നിന്ന് അതിനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പ്രത്യേക പദവി റദ്ദാക്കുന്നതിന് മുമ്പ് അത് ലഭിക്കില്ലായിരുന്നുവെന്നും മന്ത്രി പറയുന്നു. പ്രത്യേക പദവി നിലനിൽക്കെ അഭിപ്രായ രൂപീകരണം സംസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിരവധി കേന്ദ്ര നിയമങ്ങൾ കശ്മീരിലെ ബാധകമായിരുന്നില്ല. ആശയവിനിമയത്തിനും പ്രതിരോധ വിഷയങ്ങളിലും മാത്രമായിരുന്നു കേന്ദ്രത്തിന് ഇടപെടാൻ കഴിഞ്ഞിരുന്നത്. 25ശതമാനം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. കശ്മീരിന് ഇത് ബാധകമല്ല. ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കും എസ് സി - എസ്ടി വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർക്കുള്ള പദ്ധതികളും കശ്മീരി പൌരന്മാർക്ക് ലഭിച്ചിരുന്നില്ല. കശ്മീരിന് ബാധകമല്ലാതിരുന്ന 126 നിയമങ്ങൾ ഇപ്പോൾ കശ്മീരിന് ബാധകമാണ്. എല്ലാ കേന്ദ്രപദ്ധതികളും ഇനി കശ്മീർ, ജമ്മു, ലഡാക്കിലെ ജനങ്ങൾക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

prakash-javadekar-15

കശ്മീരിൽ മാധ്യമങ്ങൾക്ക് ഒരു വിലക്കും നിലവിലില്ലെന്ന് ഐ&ബി മന്ത്രാലയം അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് താഴ് വര സന്ദർശിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹരിയാണ- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കിനെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് എന്ന വാദം കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞിട്ടുണ്ട്. ചരിത്ര നീക്കത്തെക്കുറിച്ച് ജനങ്ങൾ സംസാരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രനീക്കമെന്നും ആരോപണം ഉയർന്നിരുന്നു.

English summary
Kashmir situation normal, people happy with Article 370 abrogation: Prakash Javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X