കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്ക്!! 12 ഉദ്യോഗസ്ഥരെ പുറത്താക്കും

കശ്മീര്‍ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ പുറത്താക്കല്‍ നടപടി

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാനി വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തല്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കശ്മീര്‍ സര്‍ക്കാര്‍ നടപടിയ്‌ക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ പദവിയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

കശ്മീരിന്റെ ചരിത്രത്തില്‍ 26 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സര്‍ക്കാര്‍ ജീവനക്കാരെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പുറത്താക്കുന്നത്. നേരത്തെ 1990ലും സമാന സംഭവം ഉണ്ടായിരുന്നു, ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കിയത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു.

പുറത്താക്കല്‍ നടപടി

പുറത്താക്കല്‍ നടപടി

കശ്മീര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍, വിദ്യാഭ്യാസ വകുപ്പ്, റവന്യൂ, ആരോഗ്യം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലായി ജോലി ചെയ്യുന്ന 12 ഉദ്യോഗസ്ഥര്‍ക്കാണ് ബുധനാഴ്ച പുറത്താക്കുന്നതിനുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.

പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

അന്വേഷണത്തിനൊടുവില്‍ ജമ്മുകശ്മീര്‍ പൊലീസ് ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വകുപ്പ് തലവന്മാര്‍ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്.

കശ്മീര്‍ സംഘര്‍ഷം

കശ്മീര്‍ സംഘര്‍ഷം

ജൂലൈ എട്ടിന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെടുകയും 12,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു.

സൈന്യത്തിനും പൊലീസിനുമെതിരെ

സൈന്യത്തിനും പൊലീസിനുമെതിരെ

ആയുധങ്ങളും കല്ലുകളുമായി തെരുവിലിറങ്ങിയ കശ്മീരിലെ യുവാക്കള്‍
സുരക്ഷാ സേനയ്ക്കും പൊലീസിനും നേരെ കല്ലെറിയുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയതു.

 പാകിസ്താനുള്ള പങ്ക്

പാകിസ്താനുള്ള പങ്ക്

ജമ്മു കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിനായി പാകിസ്താനില്‍ നിന്ന് ഹവാല പണം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

കശ്മീരില്‍ രണ്ടാംതവണ

കശ്മീരില്‍ രണ്ടാംതവണ

26 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് കശ്മീരില്‍ സായുധകലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. നേരത്തെ 1990ലായിരുന്നു സമാന സംഭവമുണ്ടാകുന്നത്. വിഘടനവാദികളോട് അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് മാസം സമരം നടത്തിയിരുന്നു.

English summary
ammu and Kashmir take actions against 12 officials alleged anti-national activities. The officials from education, revenue, public health, engineering and food supplies department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X