കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ മൂന്ന് തീവ്രവാദികളെ കാട്ടിക്കൊടുത്ത അധ്യാപകന്‍ കൊല്ലപ്പെട്ട നിലയില്‍

അധ്യാപകനാണ് തീവ്രവാദികളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് സൂചന

  • By Anwar Sadath
Google Oneindia Malayalam News

ഷോപിയാന്‍: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ കൊലപ്പെടുത്തി. കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് സംഭവം. അധ്യാപകന്‍ ഐജാസ് അഹമ്മദ് ആണ് കഴുത്തറുത്ത നിലയില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന മൂന്ന് തീവ്രവാദികളെ ഒരാഴ്ച മുന്‍പ് സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.

ഉപരോധം അനീതി; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍
അധ്യാപകനാണ് തീവ്രവാദികളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് സൂചന. അധ്യാപകന്റെ മൃതദേഹത്തിന്റെ അടുത്തുനിന്നും തീവ്രവാദികള്‍ എഴുതിയതെന്ന് കരുതുന്ന കത്ത് പോലീസ് കണ്ടെടുത്തു. തങ്ങളെ ഒറ്റുകൊടുത്തതിനുള്ള പ്രതികാരമാണെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 ബിജെപി സ്ഥാനാര്‍ഥിയായത് ശ്രീശാന്തിന് തിരിച്ചടിയാകുന്നു; ഇനി എന്തുചെയ്യും? ബിജെപി സ്ഥാനാര്‍ഥിയായത് ശ്രീശാന്തിന് തിരിച്ചടിയാകുന്നു; ഇനി എന്തുചെയ്യും?

murder

പോലീസിനും സൈന്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ക്കുള്ള അവസാനത്തെ മുന്നറിയിപ്പുകൂടിയാണിതെന്നും കത്തില്‍ പറയുന്നു. കത്ത് ആരെഴുതിയതാണെന്ന് പറയാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടത്തുകയാണ്. തീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് സൂചനയെന്നും പോലീസ് വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ് തീവ്രവാദികളെയാണ് ഒരാഴ്ചമുന്‍പ് അധ്യാപകന്റെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്.
English summary
Kashmir teacher in whose house 3 militants were killed found with throat slit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X