2007ലെ കാശ്മീര്‍ ഭീകരാക്രമണം; മരിച്ചവരുടെ ബന്ധുക്കളുടെ മുന്നില്‍ വിതുമ്പി ഗുലാം നബി ആസാദ്, വീഡിയോ
ദില്ലി: 28 വര്‍ഷത്തെ സേവനത്തിന് ശേഷം രാജ്യസഭയില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് ഇന്ന് മടങ്ങുകയാണ്.ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് വേളയില്‍ രാജ്യസഭയില്‍ നിന്ന് വിതുമ്പിയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ച് വിവരക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കണ്ണ് നിറഞ്ഞത്. ജമ്മുകാശ്മീരില്‍ ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ അനുഭവം പങ്കുവച്ചാണ് മോദി വികാരാധീനനായത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജമ്മുകാശ്മീരില്‍ ഗുജറാത്ത് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകാരാക്രമണത്തെ കുറിച്ചുള്ള ഒര്‍മ്മ പ്രധാനമന്ത്രി പങ്കുവച്ചു. 8 പേരായിരുന്നു അന്നത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവരം അറിയിക്കാന്‍ തന്നെ ആദ്യം വിളിച്ചത് ഗുലാം നബി ആസാദ് ആയിരുന്നുവെന്ന് മോദി പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ വിതുമ്പിയത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുളള ആളുകള്‍ ജമ്മു കശ്മീരില്‍ കുടുങ്ങിയപ്പോള്‍ ഗുലാം നബി ആസാദും പ്രണാബ് മുഖര്‍ജിയും നല്കിയ സഹായം താന്‍ ഒരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. അന്ന് രാത്രി ഗുലാം നബി ആസാദ് ജി തന്നെ വിളിച്ചു. സ്വന്തം വീട്ടുകാരെ കുറിച്ചുളള ആശങ്ക എങ്ങനെയാണോ അത്തരത്തിലായിരുന്നു ഗുജറാത്തില്‍ നിന്നുളളവരെ കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നത്. അത്തരമൊരു മനസ്സാണ് അദ്ദേഹം പ്രകടിപ്പിച്ചത്- മോദി പറഞ്ഞു.
The 2007 incident which both Prime Minister Narendra Modi and Rajya Sabha's Leader of Opposition Ghulam Nabi Azad referred to in their speeches which made them emotional. pic.twitter.com/uxtstYkHAn
— वरद शर्मा / ورد شرما (@VaradSharma) February 9, 2021
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എന്നാല്‍ ഇതിന് പിന്നാലെ അന്നത്തെ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ഗുലാം നബി ആസാദിന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ ഗുലാം നബി ആസാദ്, അന്ന് അവിടെ നിന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. ഭീകരാക്രമണത്തിന് ഇരയായവരെ ആശ്വസിപ്പിക്കാനെത്തിയ അദ്ദേഹം നിറകണ്ണുകളോടെയാണ് അവരെ യാത്രയയച്ചത്. അന്ന് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും എല്ലാ സഹായങ്ങളും എത്തിക്കാന്‍ നേതൃത്വം നല്‍കിയത് ഗുലാം നബി ആസാദായിരുന്നു.
ഗുലാം നബി ആസാദിന്റെ യാത്രയയപ്പിൽ വിതുമ്പി പ്രധാനമന്ത്രി, കോൺഗ്രസ് നേതാവിന് മോദിയുടെ സല്യൂട്ട്
ബിന്ദു കൃഷ്ണ ചാത്തന്നൂരിൽ?ശൂരനാട് രാജശേഖരന് രാജ്യസഭ സീറ്റ്;കൊല്ലത്ത് പ്രശ്നപരിഹാരത്തിന് പുതിയ നീക്കം
കണ്ണുരുട്ടി പിണറായി വിജയന്; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്