കാശ്മീരില്‍ തീവ്രവാദി ആക്രമണം, എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മുകാശ്മീരിലെ പാംപൂരിലാണ് സംഭവം. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ലഷ്കര്‍ ഇ തോയിബ ഏറ്റെടുത്തിട്ടുണ്ട്.

പരിക്കേറ്റവരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മൂന്നാഴ്ചക്കുള്ളില്‍ സുരക്ഷ സേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബിജ്‌ബെഹാരയിലുണ്ടായ ആക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഏകദേശം നാലു മാസം മുമ്പേ ഇതേ മേഖലയില്‍ സമാനമായ ആക്രമണമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അന്ന് രണ്ട് തീവ്രവാദികളടക്കം പതിനൊന്നു പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.












Click it and Unblock the Notifications