കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുറിയത്ത് വാദങ്ങള്‍ പൊളിയുന്നു,കശ്മീര്‍ സംഘര്‍ഷത്തില്‍ നേട്ടം പാകിസ്താന് തന്നെ,ഗീലാനിയും കുടുങ്ങും!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ ആണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. ജൂലൈ എട്ടിന് ദക്ഷിണ കശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ നേരിട്ട് ആയുധങ്ങളും കല്ലുകളുമായി സൈന്യത്തെ നേരിടാന്‍ കശ്മീരി യുവാക്കള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പാകിസ്താനില്‍ നിന്നെത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

 ഇന്ത്യന്‍ വിമാനയാത്രക്കാര്‍ കര്‍ക്കശക്കാരെന്ന് യുഎഇ, റിപ്പോര്‍ട്ടില്‍ പറയുന്നത് ഇക്കാര്യങ്ങള്‍.. ഇന്ത്യന്‍ വിമാനയാത്രക്കാര്‍ കര്‍ക്കശക്കാരെന്ന് യുഎഇ, റിപ്പോര്‍ട്ടില്‍ പറയുന്നത് ഇക്കാര്യങ്ങള്‍..

എന്നാല്‍ കശ്മീരിലെ ക്രമസമാധാനനില തകരാറിലാക്കാന്‍ ഇന്ത്യയിലെ ഹുറിയത്ത് നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഒടുവിലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

സുഹൃത്തുക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടികള്‍ക്ക് പീഡനം; നാല് പേര്‍ പിടിയില്‍സുഹൃത്തുക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടികള്‍ക്ക് പീഡനം; നാല് പേര്‍ പിടിയില്‍

ഹുറിയത്ത്

ഹുറിയത്ത്

ഹുറിയത്ത് നേതാക്കളും പാകിസ്താനില്‍ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും തമ്മിലുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പരിശോധിച്ച ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

കശ്മീര്‍ താഴ്വരയില്‍

കശ്മീര്‍ താഴ്വരയില്‍

ജൂലൈ എട്ടിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കോടിക്കണക്കിന് രൂപ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആദ്യമേ കണ്ടെത്തിയിരുന്നു. ദില്ലി വഴിയാണ് കശ്മീരിലേക്ക് ഫണ്ട് എത്തിയതെന്നായിരുന്നു കണ്ടെത്തല്‍.

ഹാഫിസ് സയീദും

ഹാഫിസ് സയീദും

ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിനായി ലഷ്‌കറെ ത്വയ്ബ തലവന്‍ ഹാഫിസ് സയീദും ഹിസ്ബുള്‍ തലവന്‍ സലാഹൂദ്ദീനും കൈകോര്‍ത്തുവെന്ന് ഇന്ത്യ ടുഡേ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍.

കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷാവസ്ഥയും പ്രതിഷേധവും നിലനിര്‍ത്താന്‍ രണ്ട് ഭീകരസംഘടനാ നേതാക്കളും ചേര്‍ന്ന് പാകിസ്താനില്‍ നിന്ന് വ്യാപകമായി പണം പിരിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് ഭീകരരും

പാക് ഭീകരരും

ഹുറിയത്ത് നേതാക്കളും പാക് ഭീകരരും തമ്മിലുള്ള ബന്ധം വെളിപ്പെട്ടതോടെ ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

താഴ്വര

താഴ്വര

പാകിസ്താനില്‍ നിന്ന് ദില്ലിയിലെത്തിയ ഹവാല പണം ദില്ലിയില്‍ നിന്ന് കശ്മീര്‍ താഴ്വരയിലെത്തിയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍.

 പങ്ക്

പങ്ക്

ഹവാല പണമെത്തിച്ചതിലുള്ള പങ്ക് വെളിപ്പെടുന്നതിനായി ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനി മകന്‍ നയീം ഗീലാനി എന്നിവരെ ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ച് ചോദ്യം ചെയ്‌തേക്കും. പാകിസ്താനില്‍ നിന്ന് പണം സ്വീകരിക്കുന്നതിനായി എട്ട് ട്രേഡിംഗ് കമ്പനികള്‍ ഹുറിയത്ത് നേതാക്കള്‍ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

English summary
Intelligence agencies found connection with Hurriyath and Pak handlers.Intelligence agencies also found Havala money transfered from Pakisthan to Delhi and Delhi to Kashmir for fueiling unrest in the valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X