Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന് ആശ്വാസം; കശ്മീരിന് പരമാധികാരം ഇല്ലെന്ന് സുപ്രീം കോടതി, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ചു

ഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ല. ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ വിധി.

sc2-

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കശ്മീർ ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. ആർട്ടിക്കിൾ 370 സംസ്ഥാനത്തെ യുദ്ധസാഹചര്യങ്ങൾ കാരണം ഇടക്കാല ക്രമീകരണമായിരുന്നു. 370 വിഭജനത്തിനായിരുന്നില്ല. ഏകീകരണത്തിനായിരുന്നു. അതൊരു താത്കാലിക വ്യവസ്ഥ മാത്രമായിരുന്നു. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു പരമാധികാരവും കശ്മീരിനില്ല. ', ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

2018 ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. 370 (3) പ്രകാരം 370-ാം വകുപ്പ് റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകും സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവദിക്കുന്നുണ്ടെന്നും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയെ അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

2019 ഓഗസ്റ്റ് 5-നാണ് നാടകീയമായ നീക്കത്തിലൂടെ പാര്‍ലമെന്റ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ താഴ്വരയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് നാഷ്ണൽ കോൺഫറൻസ് അടക്കമുള്ളവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ 16 ദിവസം വാദം കേട്ടശേഷമാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+