കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ ഭീകരവാദത്തിന്റെ സ്വർമാക്കിയത് ഭീകരരും വിഘടന വാദികളും: മുക്താർ അബ്ബാസ് നഖ് വി

കശ്മീരിനെ ഭീകരവാദത്തിന്റെ സ്വർമാക്കിയത് ഭീകരരും വിഘടന വാദികളും: മുക്താർ അബ്ബാസ് നഖ് വി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിനെക്കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി. ആർട്ടിക്കിൾ 370ന് കീഴിൽ വിഘടനവാദികളും ഭീകരരും കശ്മീരിനെ ഭീകരവാദത്തിന്റെ സ്വർഗ്ഗമാക്കിയെന്നാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചത്. മോദി സർക്കാരിനെ പ്രശംസിച്ച ന്യൂനപക്ഷ വകുപ്പ് മന്ത്രി ഭീകരവാദത്തിന് തകർച്ചയാണ് തകർച്ചയാണ് നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷംആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം

ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പരാമർശിച്ച മന്ത്രി മോദി സർക്കാർ ശത്രുക്കളെ അവരുടെ പാളയത്തിലെത്തി കൊലപ്പെടുത്തി രാജ്യ സുരക്ഷയെ മറ്റൊരു തലത്തിലെത്തിച്ചെന്നും നഖ് വി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ നേരത്തെ അധികാരത്തിലിരുന്ന എൻസിപി- കോൺഗ്രസ് സർക്കാരിന്റെ അഴിമതിയും അധികാര ദുർവിനിയോഗവും അവസാനിപ്പിച്ച ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെയും അഭിനന്ദിച്ചു. ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന- ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരിക്കൽ കൂടി ബിജെപി- ശിവസേന സർക്കാരിനെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

naqvi-1570

വിഘടനവാദികളും ഭീകരരുമാണ് ഭൂമിയുടെ സ്വർമായിരുന്ന കശ്മീരിനെ കശ്മീരിനെ ഭീകരവാദത്തിന്റെ സ്വർമാക്കി മാറ്റിയെന്നും നഖ് വി പറയുന്നു. അതിനായി ആർട്ടിക്കിൾ 370 യെ ഉപയോഗിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. മുംബൈ അന്ധേരി ഈസ്റ്റിലെ ശിവസേനാ സ്ഥാനാർത്ഥി രമേശ് ലഡ്കെക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആർട്ടിക്കിൾ 370 ഭരണഘടനയിലെ ഒരു താൽക്കാലിക സംവിധാനം മാത്രമായിരുന്നു. ആരെയും പേരെടുത്ത് പരാമർശിക്കാത്ത നഖ് വി കോൺട്രാക്ടർമാരാണ് കശ്മീരിനെ നശിപ്പിച്ചതെന്നും നിഷ്കളങ്കരായ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തിയതെന്നും ചൂണ്ടിക്കാണിച്ചു. ആർട്ടിക്കിൾ 370 കാരണം അഴിമതി വിരുദ്ധ നിയമങ്ങളോ നടപടികളോ കശ്മീരിന് ബാധകമായിരുന്നില്ല. എന്നാൽ പ്രത്യേക പദവി റദ്ദാക്കിയത് ജമ്മു കശ്മീന്റെയും ലഡാക്കിന്റെയും വികസനത്തിലേക്ക് വഴി തുറന്നെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദത്തിന് മേലുള്ള മോദി സർത്താരിന്റെ കടുത്ത ആക്രമണമാണ് യുഎപിഎ ഭേദഗതി ബില്ലെന്നും മന്ത്രി ഓർമിപ്പിക്കുന്നു.

English summary
Kashmir was turned into 'hell of terror' under Article 370: Mukhtar Abbas Naqvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X