കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം 100ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീര്‍ നമുക്കുണ്ടാവില്ല, തുറന്നടിച്ച് വൈകോ

Google Oneindia Malayalam News

ചെന്നൈ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പുതിയ പ്രസ്താവനയുമായി വിവാദ എംഡിഎംകെ നേതാവ് വൈകോ. കശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കശ്മീര്‍ ഇന്ത്യയുടേത് ആയിരിക്കില്ലെന്നും, അത് വിഘടിച്ച് പോകുമെന്നും വൈകോ പറയുന്നു. നേരത്തെ ബില്‍ പാര്‍ലമെന്റ് പാസാക്കിയപ്പോഴും അദ്ദേഹം ബിജെപിയെ വിമര്‍ശിച്ചിരുന്നു.

1

അതേസമയം ഒരിക്കല്‍ കൂടി പരാമര്‍ശത്തിലൂടെ പുതിയ വിവാദങ്ങളും അദ്ദേഹം ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം കശ്മീര്‍ ബില്‍ പാസാക്കിയ നടപടിയില്‍ നേരത്തെ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചിരുന്നു. കശ്മീരില്‍ അപകടകരമായ കാര്യങ്ങളാണ് നടക്കാന്‍ പോകുന്നതെന്ന് വൈകോ പറയുന്നു.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതാവും. നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യ സംഭവിക്കരുതെന്ന് കരുതുന്നത് നടക്കും. ചരിത്രം തിരുത്തപ്പെടും. കശ്മീര്‍ ഇനിയൊരിക്കലും ഇന്ത്യയുടേതല്ലെന്ന് ചരിത്രം പറയും. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് ഇന്ത്യയെ നയിച്ചിരിക്കുകയാണെന്നും വൈകോ ആരോപിച്ചു. കശ്മീരിലെ പ്രതിസന്ധി 30 ശതമാനം കാരണം കോണ്‍ഗ്രസും 70 ശതമാനം ബിജെപിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

നേരത്തെ രാജ്യസഭയിലും അദ്ദേഹം ബില്ലിനെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കശ്മീര്‍ വിഷയം നല്ല രീതിയില്‍ പരിഹരിച്ചില്ലെന്നും വൈകോ പറഞ്ഞു. ബിജെപി കൊണ്ടുവന്ന ബില്ലിനെ എന്ത് വില കൊടുത്തും തടയണം. കൊസോവോ, ദക്ഷിണ സുഡാന്‍, ഈസ്റ്റ് തൈമൂര്‍ എന്നിവിടങ്ങളിലെ അവസ്ഥ പോലെ കശ്മീരിനും സംഭവിക്കുമെന്നും, അത്രയ്ക്ക് ഭീകരമായ ബില്ലാണ് ബിജെപി കൊണ്ടുവന്നതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ബംഗാളും ദില്ലിയും പിടിക്കണം.... ബിജെപി ക്യാമ്പയിന്‍ ഇനി ഇങ്ങനെ, സ്‌ക്രീനിംഗ് സെലക്ഷനും വരുന്നുബംഗാളും ദില്ലിയും പിടിക്കണം.... ബിജെപി ക്യാമ്പയിന്‍ ഇനി ഇങ്ങനെ, സ്‌ക്രീനിംഗ് സെലക്ഷനും വരുന്നു

English summary
kashmir will not be part of india says vaiko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X