കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ ട്രക്ക് ഡ്രൈവർ കല്ലേറിൽ മരിച്ചു: ട്രക്ക് ആക്രമണം സൈനിക വാഹനമെന്ന് തെറ്റിദ്ധരിച്ച്!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനമെന്ന് തെറ്റിദ്ധരിച്ച് ട്രക്കിന് നേരെ ആക്രമണത്തിൽ ഡ്രൈവർ മരിച്ചെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കശ്മീർ പോലീസിനെ ഉദ്ധരിച്ച് ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ചാണ് സംഭവം. സ്രാദ്ധിപ്പുര നിവാസിയായ മുഹമ്മദ് ഖലീൽ ദറാണ് കൊല്ലപ്പെട്ടത്.

സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചുസംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സുരക്ഷാ സേനയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. തലക്ക് കല്ലേറുകൊണ്ട ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

jammu-kashmir-1-1

കഴിഞ്ഞ മാസം ഇത്തരത്തിലുണ്ടായ കല്ലേറിൽ 11 വയസ്സുകാരിക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു. ശ്രീനഗറിലായിരുന്നു സംഭവം. പെൺകുട്ടിക്ക് കണ്ണിന് പരിക്കേറ്റതോടെ കുറ്റവാളികളെ പിടികൂടാനും കർശന നടപടികൾ സ്വകരിക്കാനും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിലിബാഗ് സിംഗ് ഉത്തരവിട്ടിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതോടെ അക്രമ സംഭവങ്ങൾ ഉണ്ടാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് സൈനിക വാഹനമെന്ന് തെറ്റിദ്ധരിച്ച് ട്രക്കിന് നേരെ ആക്രമണമുണ്ടാകുന്നത്.

English summary
Kashmiri Driver Killed as Locals Hurl Stones at South Kashmir: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X