കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക വീട്ടിൽ നിന്നും പുറത്താക്കി, സുഹൃത്തുക്കൾ അവഗണിച്ചു, കശ്മീരി ഗായകന് മുംബൈയിൽ നേരിടേണ്ടി വന്നത്

Google Oneindia Malayalam News

മുംബൈ: കശ്മീരി ഗായകൻ ആദിൽ ഗുരേസിയെ മുംബൈയിലെ വാടക വീട്ടിൽ നിന്നും പുറത്താക്കി. കശ്മീർ സ്വദേശി ആയതിന്റെ പേരിലാണ് തന്നോട് വീടൊഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടതെന്ന് 24കാരനായ ആദിൽ പറയുന്നു. പിന്നീട് മുംബൈ പോലീസ് ഇടപെട്ട് ആദിലിനെ വാടകവീട്ടിൽ തന്നെ താമസിക്കാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

Read More: കാശ്മീര്‍; യുഎന്നില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍റെ '115 പേജ് രേഖ', തിരിച്ചടിക്കാന്‍ ഉറച്ച് ഇന്ത്യയും

കഴിഞ്ഞ ഒരു വർഷമായി ആദിൽ ഇതേ ഫ്ലാറ്റിലാണ് താമസിച്ച് വന്നത്. കശ്മീരിലെ ബന്ദിപോർ സ്വദേശിയാണ് ഇദ്ദേഹം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കശ്മീരിയായതിന്റെ പേരിൽ ആദിലിനോട് വീടൊഴിയാൻ ആവശ്യപ്പെട്ടത്. ഓൺലൈൻ മാധ്യമമായ ദി വയറാണ് ആദിലിന്റെ അവസ്ഥ പുറത്തെത്തിക്കുന്നത്. തുടർന്നാണ് സംഭവത്തിൽ മുംബൈ പോലീസ് ഇടപെടുന്നത്. ഓഷിവാര സ്റ്റേഷൻ ഇൻസ്പെക്ടർ വീട്ടുടമസ്ഥനും ഏജന്റുമാരുമായി ബന്ധപ്പെടുകയും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആദിലിന് മുംബൈയിൽ തുടരാനാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

കശ്മീർ നടപടിക്ക് ശേഷം

കശ്മീർ നടപടിക്ക് ശേഷം

നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ സെൻസേഷനാണ് ആദിൽ ഗുരേസി. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആദിൽ കശ്മീരിലേക്ക് പോയിരുന്നു. ആഗസ്റ്റ് അഞ്ചാം തീയതിയാണ് കേന്ദ്രസർക്കാർ കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. വലിയ മുന്നൊരുക്കങ്ങളായിരുന്നു സർക്കാർ ഈ നീക്കത്തിന് മുന്നോടിയായി നടത്തിയത്. ഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിശ്ചേദിച്ചിരുന്നു. ഇതോടെ താഴ്വര അസ്വസ്ഥമായിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാവുകയും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു മാസത്തിന് ശേഷമാണ് ആദിലിന് കശ്മീരിൽ നിന്നും മടങ്ങാനായത്. സെപ്റ്റംബർ മൂന്നിന് തിരികെ മുംബൈയിലെത്തിയപ്പോൾ എത്രയും വേഗം ഫ്ലാറ്റ് ഒഴിയണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെടുകയായിരുന്നു.

മുൻപും പ്രശ്നങ്ങൾ

മുൻപും പ്രശ്നങ്ങൾ

കശ്മീർ സ്വദേശിയായതിന്റെ പേരിൽ മുമ്പും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആദിൽ ഗുരേസി പറയുന്നു. ആദ്യമായി മുംബൈയിലെത്തിയപ്പോൾ വാടകയ്ക്ക് വീട് നൽകാൻ പലരും വിസമ്മതിച്ചു. ഹിന്ദുവായ തന്റെ സുഹൃത്തിന്റെ പേരിൽ കരാർ ഉണ്ടാക്കിയാണ് ആദ്യം വീട് വാടകയ്ക്ക് എടുക്കുന്നത്. അന്ന് അതൊരു പ്രശ്നമായി തോന്നിയില്ല. എന്നാൽ ഇന്ന് താൻ വാടക നൽകി താമസിച്ച വീട്ടിൽ നിന്നും പുറത്താക്കി. സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും അവഗണന നേരിടേണ്ടി വന്നതായി ആദിൽ ഗുരേസി പറയുന്നു. കശ്മീരിൽ താമസിച്ച ഒരുമാസം ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ല, തിരികെ വന്നപ്പോൾ അവഗണനയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.

പിന്തുണ

പിന്തുണ

തന്റെ അവസ്ഥ പുറം ലോകം അറിഞ്ഞതോടെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഗുരേസി പറയുന്നു. നിരവധി പേർ ഫോണിൽ ബന്ധപ്പെടുകയും സന്ദേശം അയയ്ക്കുകയും ചെയ്തു. താമസിക്കാൻ ഇടം നൽകാമെന്ന വാഗ്ദനവുമായി നിരവധി പേർ ബന്ധപ്പെട്ടുവെന്നും ആദിൽ പറയുന്നു. തന്‌റെ ആരാധകരെ കൂടാതെ സാധാരണക്കാരായ ജനങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, പോലീസുകാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ പിന്തുണയറിയിച്ച് തന്നെ വിളിച്ചു. വലിയ സന്തോഷം തോന്നിയ നിമിഷങ്ങളാണിതെന്ന് ആദിൽ പറയുന്നു.

ആരോപണം നിഷേധിച്ചു

ആരോപണം നിഷേധിച്ചു

അതേസമയം കശ്മീരി ആയതിന്റെ പേരിലാണ് ആദിലിനോട് വീടൊഴിയാൻ ആവശ്യപ്പെട്ടതെന്ന് ആരോപണം ബ്രോക്കർമാർ നിഷേധിച്ചിട്ടുണ്ട്. കശ്മീർ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ തെറ്റിദ്ധാരണകൾ മൂലമാകാം ഇവരുടെ നടപടിയെന്നാണ് പോലീസ് പറയുന്നത്, എന്നാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യാവകാശമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ ഒരു സുഹൃത്തിനൊപ്പമാണ് ഗുരേസിയുടെ താമസം. മുംബൈ നഗരം ഇനി തന്നെ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആദിൽ ഗുരേസി പറഞ്ഞു.

English summary
Kashmiri singer Aadil Gurezi was evicted from Mumbai home for being a Kashmiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X