സോഷ്യല്‍ മീഡിയയില്‍ ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയ കശ്മീരി യുവാവ് അറസ്റ്റില്‍ !
ചത്തിസ്ഗഡ്: ഫേസ് ബുക്കില്‍ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റു ചെയ്ത കശ്മീര്‍ സ്വദേശിയെ ചത്തിസ്ഗഡ് പോലീസ് അറസ്റ്റു ചെയ്തു. തൗസീഫ് അഹമ്മദ് ഭട്ട് ആണ് അറസ്റ്റിലായത്. ചത്തിസ് ഗഡിലെ ദുര്‍ഗ് ജില്ലയില്‍ മൊബൈല്‍ കമ്പനി ജീവനക്കാരനാണ് തൗസീഫ്.
ആഗസ്ത് രണ്ടിനാണ് തൗസീഫ് ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതായി പ്രദേശ വാസികളായ യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. മധ്യപ്രദേശില്‍ നിന്ന് ജമ്മു-താവി എക്‌സ്പ്രസ്സില്‍ കശ്മീരിലേക്കു പോകുമ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കശ്മീരിലെ സോപൂര്‍ സ്വദേശിയായ ഭട്ട് എന്‍ജിനീയറിങ് ബിരുദദാരിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 124 (രാജ്യദ്രോഹം) പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications