കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും കശ്മീരികളുടെ കൂട്ട അപ്രത്യക്ഷമാകല്‍; വിശദീകരണവുമായി കമ്പനി

Google Oneindia Malayalam News

ശ്രീനഗര്‍: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് കൂട്ടത്തോടെ അപ്രത്യക്ഷമായി കശ്മീര്‍ വാസികള്‍. ബുധനാഴ്ച്ച മുതലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലെ കശ്മീരില്‍ നിന്നുള്ള അംഗങ്ങള്‍ കൂട്ടത്തോടെ പുറത്താവാന്‍ തുടങ്ങിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്ന് കാര്യത്തില്‍ തുടക്കത്തില്‍ ആര്‍ക്കും വ്യക്തത ഉണ്ടായിരുന്നില്ല. ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങളുടെ അനന്തര ഫലമായിട്ടാണ് ഗ്രൂപ്പുകളില്‍ നിന്ന് 'ലെഫ്റ്റ്' ആയതെന്ന സംശയമാണ് പലരും ഉന്നയിച്ചത്.

ഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാ

നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ നാല് മാസമായി പല കശ്മീര്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമല്ല. അതിനാല്‍ തന്നെ പലര്‍ക്കും ഇക്കാലയളവില്‍ വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ദീര്‍ഘനാളായി ഉപോയിഗിക്കാത്തിനാലാണ് കശ്മീരികള്‍ കൂട്ടത്തോടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് 'ലെഫ്റ്റ്' അടിക്കപ്പട്ടതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടു.

whatsapp

സ്വമേധയാ പുറത്തുപോയതാണോ, അതോ മറ്റ് വല്ല പ്രശ്നങ്ങളുമാണോ എന്ന് അറിയാന്‍ അവരെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളതെന്ന് ട്വിറ്ററിലൂടെയും മറ്റും പലരും അഭിപ്രായപ്പെട്ടു. ഇതോടെ കൂട്ട അപ്രത്യക്ഷമാകലില്‍ വ്യക്ത വരുത്തി വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ ഫെയ്സ്ബുക്കിന്‍റെ വക്താവ് രംഗത്തെത്തി. നിഷ്ക്രിയമായ അക്കൗണ്ടുകള്‍ സംബന്ധിച്ച ആപ്പിന്‍റെ നയത്തിന്‍റെ ഫലമായാണ് കൂട്ടത്തോടെ പലരും ഗ്രീപ്പില്‍ നിന്ന് പുറത്തായതെന്നാണ് ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കുന്നത്.

ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?

സുരക്ഷ നിലനിര്‍ത്തുന്നതിനും ഡാറ്റ പരിമിതപ്പെടുത്തുന്നതിന്‍റേയും ഭാഗമായി 120 ദിവസത്തോളം നിഷ്ക്രിയമായി കിടക്കുന്ന വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ കാലഹരണപ്പെടും എന്നതാണ് ആപ്പിന്‍റെ നയം. ഇതോടെ ആ അക്കൗണ്ടുകള്‍ അംഗമായിട്ടുള്ള ഗ്രൂപ്പുകളില്‍ നിന്ന് അവര്‍ സ്വാഭാവികമായും പുറത്താവും. പിന്നീട് വീണ്ടും അക്കൗണ്ട് സജീവമാക്കിയാല്‍ മാത്രമേ ഇവരെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നും ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.

English summary
kashmiris are disappearing from their whatsapp; this is what company explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X