കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സൈന്യത്തെ കാത്തിരിക്കുന്നത് വന്‍ 'ബോംബ്'!! യുദ്ധം വിഷയമല്ലെന്ന് കശ്മീരികള്‍

Google Oneindia Malayalam News

ശ്രീനഗര്‍: വര്‍ഷങ്ങളായി കശ്മീര്‍ സംഘകര്‍ഷ കലുഷിതമാണ്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പതിവില്‍ കവിഞ്ഞ് അവരെ അസ്വസ്ഥമാക്കുന്നേ ഇല്ല. കാരണം ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഇല്ലെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു.

കശ്മീര്‍ ഇപ്പോള്‍ ശാന്തമാണ്. അത് ഇന്ത്യന്‍ സൈന്യത്തിന് ആശ്വാസവുമാണ്. ഈ ശാന്തത വരാനിരിക്കുന്ന വന്‍ പ്രക്ഷോഭത്തിന്റെ മുന്നൊരുക്കമാണോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. അതിര്‍ത്തിയിലും അതിര്‍ത്തിക്കപ്പുറത്തുമാണ് നിലവില്‍ പ്രശ്‌നങ്ങള്‍. ഈ വേളയില്‍ കശ്മീര്‍ കൂടി കത്താന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകും. കശ്മീരികള്‍ക്ക് പറയാനുള്ളത് അവരുടെ മാത്രം വിഷയത്തെ കുറിച്ചാണ്....

കശ്മീരികളുടെ പ്രധാന ചര്‍ച്ച

കശ്മീരികളുടെ പ്രധാന ചര്‍ച്ച

കശ്മീരികളുടെ പ്രധാന ചര്‍ച്ച ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയെ കുറിച്ചാണ്. അതില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലാണ്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി വിധി വന്നാല്‍ കശ്മീരികള്‍ ഇന്നുവരെ അനുഭവിക്കുന്ന അവകാശങ്ങള്‍ ഇല്ലാതാകും.

കശ്മീരികള്‍ക്ക് മാത്രമായി

കശ്മീരികള്‍ക്ക് മാത്രമായി

കശ്മീരികള്‍ക്ക് മാത്രമായി പ്രത്യേക അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന ഭരണഘടനയിലെ വകുപ്പുകളാണ് ആര്‍ട്ടിക്കിള്‍ 35എ, ആര്‍ട്ടിക്കിള്‍ 370. ഇത് റദ്ദാക്കണമെന്നാണ് ചില സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി വരുംദിവസം കേസ് പരിഗണിക്കും. ഇതാണ് കശ്മീരികള്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി

കഴിഞ്ഞ 30 വര്‍ഷമായി

ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണവും തിരിച്ചടികളും തങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്ന് ബാങ്ക് ജീവനക്കാരനായ ഐജാസ് ഖയ്യൂം പറയുന്നു. കാരണം കഴിഞ്ഞ 30 വര്‍ഷമായി യുദ്ധ സമാന സാഹചര്യത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുദ്ധം തങ്ങള്‍ക്ക് പ്രശ്‌നമല്ല

യുദ്ധം തങ്ങള്‍ക്ക് പ്രശ്‌നമല്ല

യുദ്ധം എന്ന് പറയുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ല. വര്‍ഷങ്ങളായി യുദ്ധ സാഹചര്യത്തിലാണ് തങ്ങള്‍. അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഉറക്കമുണരുന്നതു മുതല്‍ തങ്ങള്‍ സൈന്യത്തിന് മുന്നിലാണ്. ഇത് തങ്ങളെ അസ്വസ്ഥമാക്കുന്നില്ല. എന്നാല്‍ തങ്ങളുടെ അവകാശം സംരക്ഷിക്കുന്ന ഭരണഘടനാ വകുപ്പില്‍ മാറ്റംവരുത്തുന്നുവെന്ന വാര്‍ത്തയാണ് തങ്ങളെ അസ്വസ്ഥമാക്കുന്നതെന്ന് ഐജാസ് പറയുന്നു.

എന്താണ് ആര്‍ട്ടിക്കിള്‍ 35എ

എന്താണ് ആര്‍ട്ടിക്കിള്‍ 35എ

കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ. കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്.

നെഹ്രുവിന്റെ കാലത്ത്

നെഹ്രുവിന്റെ കാലത്ത്

1954ല്‍ ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ജമ്മു കശ്മീരിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന കരാര്‍ 1952ല്‍ നെഹ്‌റുവും കശ്മീര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയും ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 1954ലെ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ ചേര്‍ത്തത്

ആര്‍ട്ടിക്കിള്‍ 370

ആര്‍ട്ടിക്കിള്‍ 370

ആര്‍ട്ടിക്കിള്‍ 370 (1) (ഡി) പ്രകാരമാണ് രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കിയത്. സാധാരണ ഭരണഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രപതിക്ക് ചില ഇളവുകളുണ്ട്. കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അന്ന് ഇങ്ങനെ ചെയ്തത്.

 വി ദി സിറ്റിസണ്‍

വി ദി സിറ്റിസണ്‍

എന്നാല്‍ ആര്‍ട്ടിക്കിള്‍ 35എ, 370 എന്നിവയുടെ നിയമസാധുത ചോദ്യം ചെയ്ത് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ദി സിറ്റിസണ്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്ന സമയം താല്‍ക്കാലികമായുണ്ടാക്കിയ ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷയം പരിഗണനയ്ക്ക് എടുക്കരുതെന്ന് കശ്മീര്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഷുഹൈബ് ആലം ആവശ്യപ്പെടുന്നു.

കശ്മീരില്‍ സര്‍ക്കാരില്ല

കശ്മീരില്‍ സര്‍ക്കാരില്ല

കശ്മീരില്‍ സര്‍ക്കാര്‍ നിലവിലില്ലാത്തതാണ് ഷുഹൈബ് ആലം ചൂണ്ടിക്കാട്ടുന്ന കാരണം. കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്. സര്‍ക്കാരിന്റെ പ്രതികരണം അറിയാതെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കരുതെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. ഒരുപക്ഷേ സുപ്രീം കോടതി വിഷയം മാറ്റിവച്ചേക്കും. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളില്‍ മാറ്റം വരുത്തരുതെന്നാണ് കശ്മീരികളുടെ ആവശ്യം.

ഇന്ന് ഞങ്ങളുടെ ഭൂമി ഞങ്ങളുടേതാണ്

ഇന്ന് ഞങ്ങളുടെ ഭൂമി ഞങ്ങളുടേതാണ്

ഇന്ന് ഞങ്ങളുടെ ഭൂമി ഞങ്ങളുടേതാണ്. നാളെ എന്താകുമെന്ന് അറിയില്ല. കശ്മീരികള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായിക്കുന്ന വകുപ്പാണത്. ഈ വകുപ്പ് ഒഴിവാക്കിയാല്‍ നാളെ മുതല്‍ ഞങ്ങള്‍ക്ക് ജോലി ലഭിക്കാതെയാകും. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തുനിന്നു വരുന്നവര്‍ നിയന്ത്രിക്കും. ജോലിയും ഭൂമിയും മറ്റു സൗകര്യങ്ങളും നഷ്ടപ്പെടുമ്പോള്‍ ഞങ്ങള്‍ മൗനം പാലിക്കണമോ എന്നും ഐജാസ് ചോദിക്കുന്നു.

 പ്രക്ഷോഭം അലയടിക്കും

പ്രക്ഷോഭം അലയടിക്കും

ഐജാസിന്റെ ചോദ്യം തന്നെയാണ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരെല്ലാം ചോദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 35എ ഒഴിവാക്കിയാല്‍ കശ്മീരില്‍ പ്രക്ഷോഭം അലയടിക്കുമെന്ന മുതിര്‍ന്ന കശ്മീരി ഉദ്യോഗസ്ഥന്‍ ദി പ്രിന്റ് വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞു. അത് സൈന്യത്തിന് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

മൊത്തം തെരുവിലിറങ്ങും

മൊത്തം തെരുവിലിറങ്ങും

ഇന്ന് ചില സായുധ സംഘങ്ങളെ നമുക്ക് നേരിട്ടാല്‍ മതി. എന്നാല്‍ ഭരണഘടന മാറ്റിയാല്‍ കശ്മീരികള്‍ മൊത്തം തെരുവിലിറങ്ങും. അവരെ മൊത്തമായി നേരിടേണ്ട സാഹചര്യം വരും. അത് ഭയാനകമായ സാഹചര്യം വിളിച്ചുവരുത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 35എ വിഷയത്തിലാണ് ബിജെപിയും പിഡിപിയും ഉടക്കിയത്. ബിജെപിയെ പിന്തുണയ്ക്കുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ഗനി ലോണും ഇക്കാര്യത്തില്‍ ശക്തമായ നിലപാടിലാണ്.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

സുപ്രീംകോടതി വിഷയം പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ഒട്ടേറെ വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സുപ്രീംകോടതി വിധി എതിരായാല്‍ പ്രതിഷേധം കത്തിപ്പടരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സമ്മതിക്കുന്നു.

പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയുംപാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയും

English summary
Kashmiris more agitated over fate of Article 35A than talk of India-Pakistan war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X