കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഫ്യൂ, അനിശ്ചിതത്വം എന്നിവ അവഗണിച്ച് ഈദിന് വീട്ടിലെത്താന്‍ കശ്മീരികള്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും, ദില്ലിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും കശ്മീരികളെ 'പിരിമുറുക്കമുള്ള' പ്രദേശത്തെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുകയാണ്. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതിന് മുമ്പായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതോടെ പുറം ലോകവുമായി വേര്‍പിരിഞ്ഞ അവരുടെ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നതിനും ഈദ് ആഘോഷിക്കുന്നതിനുമായാണ് പലരും ജന്മനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസം: മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു, നമ്പറുകള്‍പ്രളയ ദുരിതാശ്വാസം: മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു, നമ്പറുകള്‍

കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ നിയമസഭയോട് കൂടി ജമ്മു കശ്മീരും സമ്പൂര്‍ണ കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെയും പുനര്‍നിര്‍ണയിച്ചതോടെ ഓഗസ്റ്റ് 12 ലെ ബലി പെരുന്നാള്‍ ആഘോഷം ഇതിനോടകം തന്നെ താറുമായതായി ഭൂരിഭാഗം യാത്രക്കാരും പറയുന്നു. താഴ്വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന് അറിയാന്‍ വേണ്ടി കൂടിയാണ് ഈ യാത്ര.

തിങ്കളാഴ്ച മുതല്‍ മിക്ക വിമാനങ്ങളും മിക്കവാറും നിറഞ്ഞതായും ഈ വിമാനങ്ങളില്‍ വിനോദസഞ്ചാരികളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ''കശ്മീരികളും കരസേനയിലെയും മറ്റ് സേനയിലെയും വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത്,'' സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ആഗസ്റ്റ് വരെ ദില്ലിയില്‍ നിന്ന് ശ്രീനഗറിലേക്ക് ആഴ്ചയില്‍ 89 വിമാനങ്ങള്‍ പറക്കുന്നുണ്ട്.

 വീട്ടുകാരുമായി ബന്ധമില്ലെന്ന്

വീട്ടുകാരുമായി ബന്ധമില്ലെന്ന്

'എന്റെ കുടുംബാംഗങ്ങള്‍ അവിടെ എങ്ങനെ താമസിക്കുന്നുവെന്ന് ദൈവത്തിന് അറിയാം (ശ്രീനഗര്‍). എനിക്ക് അവരെ കാണണം. ഫോണുകളും ഇന്റര്‍നെറ്റും അവിടെ പ്രവര്‍ത്തിക്കാത്തതിനാല്‍ ഞാന്‍ അവരുമായി ദിവസങ്ങളോളം ബന്ധപ്പെടുന്നില്ല. . 'ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 'ഈദ് ആഘോഷങ്ങളൊന്നുമില്ലാഞ്ഞിട്ട് പോലും അങ്ങോട്ട് പോകുന്നതിന്റെ പ്രധാന ലക്ഷ്യം സഹോദരന്‍ രാജ്യത്തിന് പുറത്തായതിനാല്‍ വീട്ടില്‍ തനിച്ചായിരിക്കുന്ന അമ്മയെ കണ്ടുമുട്ടുക എന്നതാണ്. എന്റെ പിതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അവര്‍ വീട്ടില്‍ തനിച്ചാണ്. ഞാന്‍ അമ്മയോട് ദിവസവും സംസാരിക്കാറുണ്ടായിരുന്നു, പക്ഷേ ഓഗസ്റ്റ് 4 മുതല്‍ താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ അസുര പറഞ്ഞു,

 ജനങ്ങള്‍ക്ക് പറയാനുള്ളത്

ജനങ്ങള്‍ക്ക് പറയാനുള്ളത്

ഈ അവസ്ഥയില്‍ തന്റെ കുടുംബത്തെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ശ്രീനഗറിലെ ഡൗണ്‍ടൗണ്‍ നിവാസിയായ ഇന്‍സമാം ഐഎഎന്‍എസിനോട് പറഞ്ഞു. 'എന്റെ കുടുംബം സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഞാന്‍ പോകാന്‍ ആഗ്രഹിച്ചു, പക്ഷേ മറ്റ് ജോലികള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകുകയാണ്. ഞാന്‍ എപ്പോള്‍ മടങ്ങിവരുമെന്ന് എനിക്ക് ഉറപ്പില്ല.'

ആളുകള്‍ അസ്വസ്ഥരാണ്

ആളുകള്‍ അസ്വസ്ഥരാണ്


നൂറുകണക്കിന് ആളുകള്‍ ദില്ലി വിമാനത്താവളത്തിലാണ്, ചിലര്‍ ദേഷ്യപ്പെടുകയും അസ്വസ്ഥരുമാണ്. 'ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുന്നത് ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങളെ തടഞ്ഞുനിര്‍ത്തി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഒരു യുവാവ് പറഞ്ഞു.''ഇത്തവണത്തെ ഞങ്ങളുടെ ഈദ് ആഘോഷം നശിച്ചു.' മറ്റൊരാള്‍ പറയുന്നു. കശ്മീര്‍ താഴ്വരയിലും ജമ്മു മേഖലയിലും ഓഗസ്റ്റ് 4 രാത്രി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, മിക്ക രാഷ്ട്രീയ നേതാക്കളും തടങ്കലില്‍ കഴിയുകയാണ്, ഇത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയുണ്ടാകാവുന്ന അസ്വസ്ഥതകളും അക്രമങ്ങളും തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണെന്ന് സര്‍ക്കാര്‍ പറയുന്നു.

 സൈനികരും അര്‍ദ്ധ സൈനികരും

സൈനികരും അര്‍ദ്ധ സൈനികരും


അര്‍ദ്ധസൈനിക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്ന് ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, പ്രധാനമായും കശ്മീര്‍ താഴ്വരയിലും ജമ്മു പ്രവിശ്യയിലും, ഒരു സ്ഥലത്ത് നാലിലധികം ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കാന്‍ 144 വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം കേന്ദ്രം പാസാക്കുന്നതിനു ഒരു ദിവസം മുമ്പ് ഞായറാഴ്ച മുതലാണ് കശ്മീരില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം പേരെ ഇതുവരെ കശ്മീരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Kashmiris to returns homes for Eid during curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X