കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബരീഷിന്റെ മന്ത്രിസ്ഥാനം തെറിച്ചു; നടി രമ്യയ്ക്ക് വേണ്ടിയോ ആ കസേര?

  • By Kishor
Google Oneindia Malayalam News

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന അംബരീഷിന് മന്ത്രിസ്ഥാനം നഷ്ടമായി. പ്രകടനം മോശമായതും ആരോപണങ്ങള്‍ നേരിട്ടവരുമായ 14 മന്ത്രിമാരെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഒഴിവാക്കിയത്. പുതുതായി 13 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു സീറ്റ് ഒഴിച്ചിട്ടുണ്ട്. സിനിമാ രംഗത്തുനിന്നുള്ള രമ്യയ്ക്ക് ഈ മന്ത്രിസ്ഥാനം കിട്ടിയേക്കും എന്നാണ് അഭ്യൂഹങ്ങള്‍.

<strong>പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും ഇരട്ടപെറ്റതാണോ.. ട്രോളുകള്‍!</strong>പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും ഇരട്ടപെറ്റതാണോ.. ട്രോളുകള്‍!

ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായിരുന്ന അംബരീഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വന്‍ കോലാഹലങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അംബരീഷിന്റെ തട്ടകമായ മാണ്ഡ്യയില്‍ ആരാധകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ചിലര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടെ ബന്ദും പ്രഖ്യാപിക്കപ്പെട്ടു. മറ്റ് ചിലര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു.

ramya-in-kannada-film

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കര്‍ണാടകയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി നടന്നത്. ഒറ്റയടിക്ക് 14 മന്ത്രിമാരെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒഴിവാക്കിയത്. 13 പേരെ മന്ത്രിയാക്കി. ഇവരുടെ വകുപ്പുകള്‍ നിശ്ചയിച്ചിട്ടില്ല. 33 പേരാണ് നിലവില്‍ കര്‍ണാടക മന്ത്രിസഭയിലുള്ളത്. വലിയ വിവാദങ്ങളാണ് കര്‍ണാടകയിലെ മന്ത്രിസഭാ അഴിച്ചുപണി ഉണ്ടാക്കിയത്.

മന്ത്രിസ്ഥാനം പോയവരും പുതുതായി മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കിട്ടാതിരുന്നവരുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സ്ഥാനം പോയ മന്ത്രിമാരുടെ അനുയായികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കി. പ്രതിഷേധ പ്രകടനം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കത്തിച്ചു. ബെംഗളൂരുവില്‍ മെട്രോ സ്‌റ്റേഷനുകളിലും പ്രതിഷേധമുണ്ടായി.

English summary
Much awaited cabinet reshuffle has finally got the official stamp, with Governor of Karnataka administering the oath of office to 13 new faces on today in the evening hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X