ടൈറ്റാനിക് നായിക റോസിന്റെ വീട്ടില്‍ സോഷ്യല്‍ മീഡിയയ്ക്ക് വിലക്ക്
ടൈറ്റാനിക് നായിക റോസിന്റെ വീട്ടില്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ കടന്നുക്കയറ്റം ഇല്ലാത്തത്. മറ്റൊന്നുമല്ല, ഹോളിവുഡ് താരം കെയ്റ്റ് വിന്‍സ്ലെറ്റിന്റെ വീട്ടില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കെയ്റ്റ് തന്നെയാണ് ഇങ്ങനെയൊരു നിരോധനം ഉണ്ടാക്കിയത്.
സോഷ്യല്‍ മീഡിയ എന്ന വാക്കു പോലും വീട്ടിലാരും സംസാരിക്കില്ല. മാറിയ കാലഘട്ടത്തില്‍ ഇങ്ങനെയൊരു താരമുണ്ടാകുമോ? ഇന്റര്‍നെറ്റ് ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് താരം പറയുന്നത്. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു നിലപാട് കെയ്റ്റ് എടുത്തത്.

നോ സോഷ്യല്‍ മീഡിയ
നോ സോഷ്യല്‍ മീഡിയ എന്ന നയമാണ് കെയ്റ്റ് വിന്‍സ്ലെറ്റ് നടപ്പാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയ്ക്കു വീട്ടില്‍ സ്ഥാനമില്ല. അതിനെക്കുറിച്ച് വീട്ടില്‍ ചര്‍ച്ചചെയ്യാനും താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ സന്തോഷകരമായ ജീവിതമാണെന്ന് താരം പറയുന്നു.

ആരോഗ്യം സംരക്ഷിക്കാന്‍
ഇന്റര്‍നെറ്റ് ജീവിതവും ആരോഗ്യവും അവതാളത്തിലാക്കും. തന്റെ കുടുംബത്തിന്റെ ആരോഗ്യമാണ് പ്രധാനം. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ തന്റെ നിരോധിത പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നും കെയ്റ്റ് പറഞ്ഞു.

മൊബൈല്‍ ഉപയോഗം
മൊബൈല്‍, ടാബ്ലെറ്റ് തുടങ്ങിയവയുടെ ഉപയോഗവും കുറയ്ക്കാറുണ്ട്. വീട്ടില്‍ നിന്നു പരമാവധി മൊബൈല്‍ ഫോണ്‍ ഉപയോഗം താനും ഭര്‍ത്താവും കുറയ്ക്കാറുണ്ടെന്നും താരം പറയുന്നു.

സ്ത്രീകള്‍ക്കെതിരെ
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിലും സോഷ്യല്‍ മീഡിയയ്ക്കു പങ്കുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനം നശിക്കാനും കാരണമാകുന്നു. മറ്റുള്ളവര്‍ തന്നെ ലൈക്ക് ചെയ്യണമെന്ന ചിന്തയാണ് മിക്കവര്‍ക്കും ഉള്ളതെന്നും താരം പറയുന്നു.

രോഗങ്ങള്‍
ഈറ്റിംഗ് ഡിസ്ഓര്‍ഡര്‍ പോലെയുള്ള മാനസിക വൈകല്യങ്ങള്‍ സോഷ്യല്‍ മീഡിയ മൂലം ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കെയ്റ്റ് പറഞ്ഞു.












Click it and Unblock the Notifications