കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ കൂട്ടബലാത്സംഗ കേസില്‍ ട്വിസ്റ്റ്!! വിശാല്‍ ജാന്‍ഗോത്ര കുടുങ്ങും, ഹാള്‍ടിക്കറ്റിലെ ഒപ്പ് വ്യാജം

വിശാല്‍ ജാന്‍ഗോത്രയുടെ ഒപ്പുകള്‍ വ്യാജമെന്ന് ക്രൈംബ്രാഞ്ച്

Google Oneindia Malayalam News

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കേസിലെ പ്രധാന പ്രതിയായ വിശാല്‍ ജാന്‍ഗോത്രയ്‌ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യം മുഴുവന്‍ ഞെട്ടിയ സംഭവത്തില്‍ ഈ ഒരു വെളിപ്പെടുത്തല്‍ പോലീസിന്റെ മികവ് കൊണ്ടാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൂട്ടുപ്രതികളെല്ലാം ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ആരോപിച്ചിരുന്നത്. എന്നാല്‍ താന്‍ സംഭവസ്ഥലത്തില്ലെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് വിശാല്‍ ആരോപിച്ചിരുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമായും ഇതിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപി മന്ത്രിമാര്‍ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഹിന്ദു ഏകഥാ മഞ്ചായിരുന്നു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. ഇത്തരമൊരു കുറ്റകൃത്യം ഹിന്ദുക്കളുടെ തലയില്‍ ഇടാനുള്ള ആസൂത്രിത നീക്കമാണെന്നാണ് സംഘടന ആരോപിച്ചിരുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. അതേസമയം പുതിയ കണ്ടെത്തല്‍ ഇവര്‍ക്കുള്ള തിരിച്ചടി കൂടിയാണ്.

പ്രധാന പ്രതി....

പ്രധാന പ്രതി....

വിശാല്‍ ജാന്‍ഗോത്രയ്‌ക്കെതിരെ കടുത്ത കേസുകളായിരുന്നു നിലവിലുള്ളത്്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാനും കൊല്ലാനും വരെ കൂട്ടുനിന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതി കൂടിയാണ് വിശാല്‍. ഇയാളെ ഉത്തര്‍പ്രദേശിലെ മീരാപൂരില്‍ നിന്നാണ് കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെയുള്ള ആകാന്‍ഷ കോളേജിലാണ് വിശാല്‍ പഠിച്ചിരുന്നത്. മുസഫര്‍നഗറര്‍ ജില്ലയിലാണ് മീരാപൂര്‍. ഇവിടേക്ക് മൂന്നുമാസം മുമ്പാണ് ഇയാള്‍ താമസം മാറിയത്. കോളേജ് അവധിക്കാലത്ത് വീടുകളില്‍ പോലും പോവാത്ത പ്രകൃതമാണ് ഇയാളുടേതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

ഒപ്പുകള്‍ വ്യാജം

ഒപ്പുകള്‍ വ്യാജം

വിശാലിന്റെ ഒപ്പുകള്‍ പരിശോധിക്കുമെന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയാണ്. മീരാപൂരില്‍ ഇയാള്‍ പഠിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒപ്പുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. കത്വയില്‍ സംഭവം നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും താന്‍ മീററ്റില്‍ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണെന്നും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ ഒപ്പിനോട് യാതൊരു സാമ്യവുമില്ലാത്തതാണ് ഹാള്‍ടിക്കറ്റിലെ ഒപ്പെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ വ്യാജ ഒപ്പുകള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ തയ്യാറാക്കി എന്നാണ് മനസിലാവുന്നത്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി കശ്മീര്‍ ക്രൈംബ്രാഞ്ചിന് ഒപ്പുകളുടെ ആധികാരികത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിശാലിന്റെ മൂന്നു സുഹൃത്തുക്കളോട് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം ഹാള്‍ടിക്കറ്റിലെ ഒപ്പ് വിശാലിന് വേണ്ടി മറ്റാരോ ഇട്ടതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്്. കത്വയില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ലെന്നാണ് വിശാല്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം പരീക്ഷയ്ക്ക് മുമ്പ് തന്നെ ഹാള്‍ടിക്കറ്റില്‍ ഒപ്പുവെച്ചന്നാണ് വിശാല്‍ വാദിക്കുന്നത്.

ഒപ്പിട്ടത് സുഹൃത്തുക്കള്‍

ഒപ്പിട്ടത് സുഹൃത്തുക്കള്‍

വിശാലിന്റെ ഒപ്പ് സംബന്ധിച്ച കാര്യത്തില്‍ നേരത്തെ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഫോറന്‍സിക് വിഭാഗത്തെ സമീപിച്ചത്. അതേസമയം വിശാലിന്റെ സുഹൃത്തുക്കളിലൊരാളാണ് ഹാള്‍ടിക്കറ്റില്‍ ഒപ്പുവച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ജമ്മുവില്‍ നിന്ന് മീററ്റിലേക്കുള്ള ട്രെയിന്‍ വൈകിയതിനാല്‍ ഇയാള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഹാള്‍ടിക്കറ്റില്‍ സുഹൃത്ത് ഒപ്പിടുകയായിരുന്നു. വിശാല്‍ പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മീററ്റിലെത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

എല്ലാവരും കുടുങ്ങും

എല്ലാവരും കുടുങ്ങും

കേസില്‍ വിശാലിനെ സഹായിച്ച സുഹൃത്തുക്കളും കുടുങ്ങുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. സച്ചിന്‍, നീരജ്, സഹില്‍ എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കളാണ് വിശാലിനുള്ളത്. ചോദ്യം ചെയ്യുന്നത് തടയാന്‍ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതിയും ഇവരെ കൈവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കള്‍ക്ക് ചോദ്യം ചെയ്യുന്ന സ്ഥലം വരെ അനുഗമിക്കാമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം വിശാലിന് ഈ മൂന്ന് സുഹൃത്തുക്കളിലൊരാള്‍ പരീക്ഷ പോലും എഴുതി നല്‍കിയെന്ന് പോലീസ് പറഞ്ഞു. തന്നെ പോലുള്ള മറ്റൊരാളുണ്ടെന്ന് തോന്നിപ്പിക്കാന്‍ എടിഎമ്മില്‍ കയറി സിസിടിവിയിലേക്ക് നോക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റും ഫോണ്‍ റെക്കോര്‍ഡിംഗും, ജയിച്ചത് രാഹുലും ടീമും!! ഭരണം നേടിയത് ഇങ്ങനെ!!ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റും ഫോണ്‍ റെക്കോര്‍ഡിംഗും, ജയിച്ചത് രാഹുലും ടീമും!! ഭരണം നേടിയത് ഇങ്ങനെ!!

ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്..... സുപ്രീം കോടതിക്ക് സല്യൂട്ട്!! ഗവര്‍ണര്‍ക്ക് രാഷ്ട്രീയം!ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്..... സുപ്രീം കോടതിക്ക് സല്യൂട്ട്!! ഗവര്‍ണര്‍ക്ക് രാഷ്ട്രീയം!

English summary
Kathua case Accused signatures dont match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X