കത്വാ കൂട്ട ബലാത്സംഗം: മീററ്റില്‍ നിന്ന് വന്ന് ബലാത്സംഗം ചെയ്ത വിശാല്‍ കുറ്റവിമുക്തനായത് ഇങ്ങനെ
പത്താന്‍കോട്ട്: കത്വാ കൂട്ട ബലാത്സംഗ കേസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് വിശാല്‍ ഗംഗോത്രയുടേത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ പദ്ധതിയിട്ട സഞ്ജി റാമിന്റെ മകനാണ് വിശാല്‍. പക്ഷേ, പത്താന്‍കോട്ട് കോടതി വിശാലിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
സംഭവം നടക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ആയിരുന്നു വിശാല്‍ ഗംഗോത്ര ഉണ്ടായിരുന്നത്. അവിടെ നിന്ന് ഇയാളെ കത്വായിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നായിരുന്നത്രെ ഫോണില്‍ വിശാലിനോട് ചോദിച്ചത്.

ജനുവരി 11 ന് ആണ് വിശാലിനെ പ്രതികള്‍ വിളിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജനുവരി 12 ന് ആറ് മണിയോടെ വിശാല്‍ കത്വായിലെ രസന ഗ്രാമത്തില്‍ എത്തി. അടുത്ത ദിവസം ആണ് പെണ്‍കുട്ടിയെ ഒളിപ്പിചിരുന്ന ദേവസ്ഥാനത്ത് വിശാല്‍ എത്തുന്നത്. അവിടെ വച്ച് അച്ഛന് സഞ്ജി റാമിനൊപ്പം പെണ്‍കുട്ടിയുടെ മേല്‍ വിശാല്‍ ചില പൂജകള്‍ നടത്തിയെന്നും പറയുന്നു. അതിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വിശാല്‍ ഗംഗോത്ര ഇപ്പോള്‍ കുറ്റ വിമുക്തനാക്കപ്പെട്ടിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ താന്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ തന്നെ ആയിരുന്നു എന്ന് 'അലിബി'യുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കോടതിയില്‍ തെളിയിച്ചു. ആ സമയം മീററ്റില്‍ പരീക്ഷയില്‍ ആയിരുന്നു എന്നാണ് വിശാല്‍ തെളിയിച്ചത്.
ബലാത്സംഗം ചെയ്യുന്നതിന് വേണ്ടി അഞ്ഞൂറ് കിലോമീറ്ററോളം യാത്ര ചെയ്ത് എത്തിയ ആള് എന്ന രീതിയില്‍ ആയിരുന്നു വിശാലിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications