കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടത്തിൽ കൊടുംക്രൂരൻ ആ 'ജുവനൈൽ'; പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും അവൻ... ഇവരാണ് ആ പ്രതികൾ

Google Oneindia Malayalam News

Recommended Video

cmsvideo
കത്വ കേസ് പ്രതികള്‍ ഇവരൊക്കെയാണ് | Oneindia Malayalam

കത്വാ: ലോകം ഞെട്ടിയ ദിനങ്ങളായിരുന്നു അത്. കത്വായിലെ രസന ഗ്രാമത്തില്‍ എട്ട് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത ആദ്യം പുറത്ത് വന്നപ്പോള്‍ അത് വലിയ ചലനം ഒന്നും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ലോകം വിറങ്ങലിച്ച് നിന്നത്.

കത്വാ കൂട്ട ബലാത്സംഗം: മീററ്റില്‍ നിന്ന് വന്ന് ബലാത്സംഗം ചെയ്ത വിശാല്‍ കുറ്റവിമുക്തനായത് ഇങ്ങനെകത്വാ കൂട്ട ബലാത്സംഗം: മീററ്റില്‍ നിന്ന് വന്ന് ബലാത്സംഗം ചെയ്ത വിശാല്‍ കുറ്റവിമുക്തനായത് ഇങ്ങനെ

എട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മതവിദ്വേഷത്തിന്റെ പേരില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ മാത്രം മനുഷ്യത്വം നശിച്ച ഒരു കൂട്ടര്‍. അതില്‍ ഏറ്റവും ക്രൂരന്‍ ആരെന്ന് ചോദിച്ചാല്‍, പ്രായപൂര്‍ത്തിയാകാത്ത ആ 15 കാരന്‍ തന്നെയെന്ന് പറയേണ്ടി വരും.

കത്വായിലെ എട്ട് വയസ്സുകാരിയ്ക്ക് നീതി: ഒരാളൊഴികെ ആറ് പ്രതികളും കുറ്റക്കാരെന്ന് പത്താൻകോട്ട് കോടതികത്വായിലെ എട്ട് വയസ്സുകാരിയ്ക്ക് നീതി: ഒരാളൊഴികെ ആറ് പ്രതികളും കുറ്റക്കാരെന്ന് പത്താൻകോട്ട് കോടതി

മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ പ്രദേശത്ത് നിന്ന് പേടിപ്പിച്ചോടിക്കാന്‍ സഞ്ജി റാം എന്ന ക്ഷേത്ര പൂജാരി കണ്ടെത്തിയ വഴിയില്‍ നിര്‍ണായകമായിരുന്നു ആ പതിനഞ്ചുകാരനും. സഞ്ജിറാമിന്റെ മരുമകന്‍ ആയിരുന്നു അവന്‍ എന്നതും ഓര്‍ക്കണം. കത്വാ കേസിലെ പ്രതികള്‍ ആരെല്ലാം ആയിരുന്നു... എന്തൊക്കെ ആയിരുന്നു അവര്‍ ചെയ്ത് കൂട്ടിയത്...

സഞ്ജി റാം

സഞ്ജി റാം

രസന ഗ്രാമത്തിലെ ഗ്രാമമുഖ്യന്‍ ആയിരുന്നു സഞ്ജി റാം. റവന്യു വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍. ഇയാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച് കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

രസന ഗ്രാമത്തിലെത്തിയ ബക്കര്‍വാള്‍ മുസ്ലീം കുടുംബങ്ങളെ അവിടെ നിന്ന് പേടിപ്പിച്ചോടിക്കുക എന്നത് മാത്രമായിരുന്നു സഞ്ജി റാമിന്റെ ലക്ഷ്യം. ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയും ഇയാള്‍ തന്നെ ആയിരുന്നു.

അമ്മ തിരഞ്ഞുവന്നപ്പോള്‍

അമ്മ തിരഞ്ഞുവന്നപ്പോള്‍

15 കാരനായ മരുമകനോട് പെണ്‍കുട്ടിയെ തന്ത്രത്തില്‍ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതും സഞ്ജി റാം ആയിരുന്നു. പെണ്‍കുട്ടിയെ തിരക്കുന്നതിനിടയില്‍ ക്ഷേത്രത്തിനടത്തുവച്ച് സഞ്ജിറാമിനോടും വീട്ടുകാര്‍ ചോദിച്ചിരുന്നു. അവള്‍ ബന്ധുവീടുകളില്‍ എവിടെയെങ്കിലും പോയതാവും എന്നായിരുന്നു ഇയാള്‍ അപ്പോള്‍ കൊടുത്ത മറുപടി. ആ സമയം പെണ്‍കുട്ടി ക്ഷേത്രത്തില്‍ ബോധ രഹിതയായി കിടക്കുന്നുണ്ടായിരുന്നു.

കേസ് കൈവിട്ടുപോകും എന്ന ഘട്ടം വന്നപ്പോള്‍ പോലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ കൈക്കൂലി കൊടുത്തതും സഞ്ജി റാം തന്നെ ആയിരുന്നു.

 പതിനഞ്ചുകാരന്‍ മരുമകന്‍

പതിനഞ്ചുകാരന്‍ മരുമകന്‍

കത്വാ സംഭവത്തില്‍ ഏറ്റവും ക്രൂരമായ കൃത്യത്തിന് തുടക്കം കുറിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആയിരുന്നു. സഞ്ജി റാമിന്റെ പതിനഞ്ചുകാരന്‍ മരുമകന്‍.

പ്രദേശത്തെ സ്‌കൂളിലെ പ്യൂണിന്റെ മകനാണ് ഇവന്‍. പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടവന്‍. ഇവനാണ് എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നത്. കുതിരകളെ കണ്ടെത്താന്‍ സഹായിക്കാം എന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ കാട്ടിലേക്ക് കൊണ്ടുവന്നത്.

അവിടെ വച്ച് പെണ്‍കുട്ടിയുടെ വയ് മൂടിക്കെട്ടുകയും കൈയ്യും ബന്ധിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും ഇവന്‍ തന്നെ. ഇയാൾക്കെതിരെയുള്ള പ്രത്യേക കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.

പര്‍വേഷ് കുമാര്‍ എന്ന മന്നു

പര്‍വേഷ് കുമാര്‍ എന്ന മന്നു

സഞ്ജി റാമിന്റെ മരുമകന്റെ സുഹൃത്താണ് പര്‍വേഷ് കുമാര്‍ എന്ന മുന്ന. കാട്ടില്‍ കുതിരയെ തിരയാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത് പര്‍വേഷിന്റെ അടുത്തേക്കായിരുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് നല്‍കുകയും ചെയ്തിട്ടുണ്ട് ഇയാള്‍. ഇയാള്‍ക്കും 18 വയസ്സ് തികഞ്ഞിട്ടില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ക്ക് 19 വയസ്സുണ്ടെന്ന് തെളിഞ്ഞു.

ദീപക് ഖജൂരിയ

ദീപക് ഖജൂരിയ

സ്ഥലത്തെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആണ് ദീപക് ഖജൂരിയ. മാനോരോഗത്തിന് നല്‍കുന്ന ഗുളിക വാങ്ങി പെണ്ഡകുട്ടിയ്ക്ക് നല്‍കിയത് ഇയാളായിരുന്നു. പെണ്‍കുട്ടിയെ പല തവണ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കി. ഒടുവില്‍ പെണ്‍കുട്ടിയെ കൊന്ന് ഉപേക്ഷിക്കാന്‍ സഞ്ജി റാം നിര്‍ദ്ദേശിച്ചപ്പോള്‍, ഒരിക്കല്‍ കൂടി ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

കഴുത്തൊടിച്ചതും ഖജൂരിയ

കഴുത്തൊടിച്ചതും ഖജൂരിയ

ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതും ഖജൂരിയ ആയിരുന്നു. ഇടത്തേ തുട പെണ്‍കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തിവച്ച് ഇയാള്‍ കഴുത്ത് ഒടിക്കുകയായിരുന്നു.

എന്നിട്ടും പെണ്‍കുട്ടി മരിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പുറത്ത് മുട്ട് അമര്‍ത്തി വച്ച് കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം മരണം ഉറപ്പാക്കാന്‍ തലയില്‍ പാറക്കല്ലുകൊണ്ട് ഇടിച്ചു.

തിലക് രാജ്

തിലക് രാജ്

സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു തിലക് രാജ്. പെണ്‍കുട്ടിയുടെ തിരോധാനത്തെ കുറിച്ച് പോലീസ്‌ന് സൂചനകള്‍ ലഭിച്ച സമയം. ഇയാള്‍ സഞ്ജി റാമിനോട് കൈക്കൂലി ആവശ്യപ്പെട്ടു. ജനുവരി 12 ന് തന്നെ സഞ്ജി റാം ഇയാള്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കിയിരുന്നു.

അന്വേഷണ സംഘത്തിനൊപ്പം എല്ലായിപ്പോഴും ഉണ്ടായിരുന്ന ആളാണ് തിലക് രാജ്. തെളിവുകള്‍ ശേഖരിക്കപ്പെടാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും ഇയാള്‍ ചെയ്തുകൊണ്ടിരുന്നു. സഞ്ജി റാമില്‍ നിന്ന് ആകെ അഞ്ച് ലക്ഷം രൂപയോളം കൈക്കൂലിയായി സ്വന്തമാക്കി.

സുരീന്ദര്‍ കുമാര്‍

സുരീന്ദര്‍ കുമാര്‍

ദീപക് ഖജൂരിയയെ കൂടാതെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റൊരു സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആണ് സുരീന്ദര്‍ കുമാര്‍. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായി തെളിവുകള്‍ ഒന്നും ലഭിച്ചില്ല. പക്ഷേ, പ്രതികള്‍ക്ക് എല്ലാ സഹായങ്ങളും ഇയാള്‍ എത്തിച്ചുനല്‍കിയിരുന്നു. പെണ്‍കുട്ടി പ്രതികളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നടത്തുന്ന ഓരോ നീക്കവും ഇയാള്‍ പ്രതികളെ കൃത്യമായി അറിയിച്ചുപോന്നു.

ആനന്ദ് ദത്ത

ആനന്ദ് ദത്ത

കേസ് അന്വേഷിച്ചിരുന്ന ഹീരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ആനനദ് ദത്ത. ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ല. പക്ഷേ, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആയിരുന്നു ഇയാള്‍ ശ്രമിച്ചത്. സംഭവ സ്ഥലത്ത് നിന്നുള്ള തെളിവുകള്‍ ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മാത്രം പ്രതിചേര്‍ത്ത്, അതിന് ആവശ്യമായ തെളിവുകള്‍ സൃഷ്ടിച്ചു. ബാക്കിയുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി.

സഞ്ജി റാമില്‍ നിന്ന് തിലക് രാജ് വാങ്ങിയ അഞ്ച് ലക്ഷത്തില്‍ നാല് ലക്ഷത്തോളം രൂപ വാങ്ങിയത് ആനന്ദ ദത്ത ആയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

വിശാല്‍ ഗംഗോത്ര

വിശാല്‍ ഗംഗോത്ര

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഒരേഒരാള്‍ ആണ് വിശാല്‍ ഗംഗോത്ര. ഒന്നാം പ്രതി സഞ്ജീ റാമിന്റെ മകന്‍. ഉത്തര്‍ പ്രദേശില്‍ ബിഎസ് സി വിദ്യാര്‍ത്ഥി ആയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് വിശാലിനോട് ബലാത്സംഗം ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ നാട്ടിലെത്താന്‍ ആവശ്യപ്പെട്ടത്. നാട്ടിലെത്തിയ വിശാല്‍ പിതാവിനും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്കും ഒപ്പം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചില പൂജകള്‍ ചെയ്തു. അതിന് ശേഷം പലതവണ ബലാത്സംഗം ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ കൂട്ടുനിന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വെറുതേ വിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മീററ്റില്‍ പരീക്ഷയെഴുതുകയായിരുന്നു എന്നാണ് വിശാലിന്റെ വാദം. ഈ 'അലിബി' തെളിയിക്കാന്‍ വേണ്ടകാര്യങ്ങളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി.

English summary
Kathua Gang Rape Murder case: These are the men behind that henious crime- Sanji Ram, Parvesh Kumar, special police officers Deepak Khajuria and Surinder Kumar, sub-inspector Anand Dutta, and head constable Tilak Raj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X