മൂന്ന് പേര്‍ക്ക് ജീവപര്യന്തം... ആ പിഞ്ചുപൈതലിനെ കൊത്തിക്കീറിയവര്‍ക്ക് അര്‍ഹിച്ച ശിക്ഷയോ?
Recommended Video
പത്താന്‍കോട്ട്: കത്വാ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പത്താന്‍കോട്ട് കോടതി. ആദ്യ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
ശേഷിക്കുന്ന മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച മൂന്ന് പേരും പോലീസുകാരാണ്. ഒന്നാം പ്രതി സഞ്ജി റാമിന്റെ മകന് വിശാല്‍ ഗംഗോത്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഹീരാനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ആനന്ദ് ദത്ത, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരീന്ദര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ.

2018 ജനുവരി 10 ന് ആയിരുന്നു കത്വായിലെ രസന ഗ്രാമത്തിലെ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഞ്ജി റാമിന്റെ മരുമകനും, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ആയ ആണ്‍കുട്ടിയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് തുടര്‍ച്ചയായി ഏഴ് ദിവസത്തോളം പെണ്‍കുട്ടിയെ അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതും അതി ക്രൂരമായിട്ടായിരുന്നു. ആദ്യം കഴുത്തൊടിച്ചും പിന്നീട് കഴുത്തില്‍ ഷാള്‍ മുറുക്കിയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ തലയില്‍ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.
നാടോടി മുസ്ലീങ്ങളായ ബക്കര്‍വാള്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയാണ് ക്രുരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്. വര്‍ഗ്ഗീയ ചിന്തയോടെ ആയിരുന്നു ഒന്നാം പ്രതി സഞ്ജി റാം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പഠിക്കുകയായിരുന്ന സഞ്ജി റാമിന്റെ മകന് വിശാല്‍ ഗംഗോത്രെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കാമപൂര്‍ത്തീകരണത്തിന് അവസരം ഒരുക്കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിശാല്‍ ഗംഗോത്രിയെ കോടതി വെറുതേ വിടുകയായിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications