കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പേര്‍ക്ക് ജീവപര്യന്തം... ആ പിഞ്ചുപൈതലിനെ കൊത്തിക്കീറിയവര്‍ക്ക് അര്‍ഹിച്ച ശിക്ഷയോ?

Google Oneindia Malayalam News

Recommended Video

cmsvideo
കത്വ കേസ് , മൂന്ന് പേര്‍ക്ക് ജീവപര്യന്തം

പത്താന്‍കോട്ട്: കത്വാ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പത്താന്‍കോട്ട് കോടതി. ആദ്യ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

ശേഷിക്കുന്ന മൂന്ന് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച മൂന്ന് പേരും പോലീസുകാരാണ്. ഒന്നാം പ്രതി സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ഗംഗോത്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കൂട്ടത്തിൽ കൊടുംക്രൂരൻ ആ 'ജുവനൈൽ'; പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും അവൻ... ഇവരാണ് ആ പ്രതികൾകൂട്ടത്തിൽ കൊടുംക്രൂരൻ ആ 'ജുവനൈൽ'; പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും അവൻ... ഇവരാണ് ആ പ്രതികൾ

സഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഹീരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരീന്ദര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ.

verdict kathua

2018 ജനുവരി 10 ന് ആയിരുന്നു കത്വായിലെ രസന ഗ്രാമത്തിലെ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഞ്ജി റാമിന്റെ മരുമകനും, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ആയ ആണ്‍കുട്ടിയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് തുടര്‍ച്ചയായി ഏഴ് ദിവസത്തോളം പെണ്‍കുട്ടിയെ അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതും അതി ക്രൂരമായിട്ടായിരുന്നു. ആദ്യം കഴുത്തൊടിച്ചും പിന്നീട് കഴുത്തില്‍ ഷാള്‍ മുറുക്കിയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ തലയില്‍ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.

നാടോടി മുസ്ലീങ്ങളായ ബക്കര്‍വാള്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയാണ് ക്രുരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്. വര്‍ഗ്ഗീയ ചിന്തയോടെ ആയിരുന്നു ഒന്നാം പ്രതി സഞ്ജി റാം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പഠിക്കുകയായിരുന്ന സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ഗംഗോത്രെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കാമപൂര്‍ത്തീകരണത്തിന് അവസരം ഒരുക്കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിശാല്‍ ഗംഗോത്രിയെ കോടതി വെറുതേ വിടുകയായിരുന്നു.

English summary
Kathua Gang Rape Murder case Verdict: Life time imprisonment for three accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X