Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം! നിരപരാധിയാണ്...

കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെയും സാഞ്ചിറാം എതിർത്തു.

Recommended Video

cmsvideo
    'കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെ', മുഘ്യപ്രതിയുടെ വെളിപ്പെടുത്തൽ

    ദില്ലി: കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് കേസിലെ മുഖ്യപ്രതിയായ സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിൽ താനടക്കമുള്ള പ്രതികൾ നിരപരാധികളാണെന്നും, യഥാർഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ പറഞ്ഞു.

    കത്വ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യപ്രതി സാഞ്ചിറാമും, അദ്ദേഹത്തിന്റെ മകൻ വിശാലും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെയും സാഞ്ചിറാം എതിർത്തു. 2018 ജനുവരിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ സംഭവമുണ്ടായത്.

     മുത്തച്ഛനെ പോലെ...

    മുത്തച്ഛനെ പോലെ...

    കത്വയിൽ കൊല്ലപ്പെട്ട എട്ടു വയസുകാരിയായ പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്നാണ് സാഞ്ചിറാം സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ തന്നെ പ്രതി ചേർത്തതും തനിക്കെതിരായ തെളിവുകളും കെട്ടിച്ചമച്ചതാണ്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, മാത്രമല്ല, തെറ്റ് ചെയ്യാത്ത ഞങ്ങൾക്കും നീതി കിട്ടണമെന്നും സാഞ്ചിറാം പറയുന്നു. മുൻ റവന്യൂ ഉദ്യോഗസ്ഥനായ സാഞ്ചിറാം കത്വ കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ മുഖ്യപ്രതിയാണ്.

    ബുദ്ധിമുട്ടാണ്....

    ബുദ്ധിമുട്ടാണ്....

    കത്വ കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നുള്ള ആവശ്യത്തെയും സാഞ്ചിറാം എതിർത്തു. കേസിന്റെ വിചാരണ ഛണ്ഡീഗഢിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ 221 സാക്ഷികളുള്ള കേസിൽ വിചാരണ ഛണ്ഡീഗഢിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സാഞ്ചിറാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിന്റെ വിചാരണയ്ക്കായി 265 കിലോമീറ്ററോളം അകലെയുള്ള ഛണ്ഡീഗഢിലേക്ക് സഞ്ചരിക്കുന്നത് പ്രയാസകരമാണെന്നും, സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാണെന്നും സാഞ്ചിറാം സുപ്രീംകോടതിയെ അറിയിച്ചു.

    സിബിഐയ്ക്ക്....

    സിബിഐയ്ക്ക്....

    കേസിൽ പ്രതി ചേർക്കപ്പെട്ട താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സാഞ്ചിറാം സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. കേസിലെ യഥാർഥ പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം പോരെന്നും, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ മാറ്റിവെയ്ക്കുന്നതിന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബങ്ങൾ പറയുന്നത് അവർക്ക് നേരെ വധഭീഷണിയുണ്ടെന്നാണ്. എന്നാൽ പ്രതികളാക്കിയ തങ്ങൾക്ക് നേരെ അതിനെക്കാളേറെ ഭീഷണികളുണ്ടെന്നും സാഞ്ചിറാം സുപ്രീംകോടതിയെ അറിയിച്ചു.

     കത്വ

    കത്വ

    2018 ജനുവരിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ സംഭവമുണ്ടായത്. കശ്മീരിലെ മുസ്ലീം നാടോടികളായ ബക്കർവാൾ വിഭാഗത്തിലെ എട്ടു വയസുള്ള പെണ്‍കുട്ടിയെയാണ് സാഞ്ചിറാം അടക്കമുള്ള പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ടെ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികൾക്ക് വേണ്ടി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തുവന്നിരുന്നു. ബിജെപി എംഎൽഎമാരും പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് റാലിയിൽ പങ്കെടുത്തു.

     പ്രതിഷേധം...

    പ്രതിഷേധം...

    2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് കത്വ സംഭവം ശ്രദ്ധിക്കപ്പെട്ടത്. സാഞ്ചിറാം ഉൾപ്പെടെയുള്ള എട്ടംഗ സംഘം എട്ടു വയസുകാരിയോട് ചെയ്ത ക്രൂരത കുറ്റപത്രത്തിൽ വ്യക്താമാക്കിയിരുന്നു. ആടിനെ മേയ്ക്കാൻ പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി സാഞ്ചിറാമിന്റെ മേൽനോട്ടത്തിലുള്ള ക്ഷേത്രത്തിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനുശേഷം പ്രതികൾ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. സംഭവത്തിന്റെ ക്രൂരതയെക്കുറിച്ച് കുറ്റപത്രത്തിൽ എടുത്തുപറഞ്ഞതോടെ കത്വയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+