കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ കേസ് പഠാന്‍കോട്ടിലേക്ക് മാറ്റി: സുപ്രീം കോടതിയുടേത് ആശ്വാസവിധി, കത്വ പെണ്‍കുട്ടിയ്ക്ക് നീതി!!

Google Oneindia Malayalam News

ദില്ലി: കത്വവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക സുപ്രീം കോടതി വിധി. കേസിന്റെ വിചാരണ പഠാന്‍കോട്ടിലേക്ക് മാറ്റിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ജമ്മു കശ്മീര്‍ കോടതിയില്‍ കേസ് വാദിക്കുന്ന അഭിഭാഷകന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വലിയ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഹര്‍ജി പരിഗിച്ച സുപ്രീം കോടതി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കേസ് സംസ്ഥാനത്തിന് അകത്തുതന്നെ നടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി സര്‍ക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

ജമ്മു കശ്മീരിലെ ബക്കര്‍വാല്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിലിട്ട് പീഡിപ്പിക്കുകയായിരുന്നു. 2018 ജനുവരിയിലായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കി കൂരമായ പീ‍ഡിപ്പിക്കുകയായിരുന്നു. കശ്മീരിലെ കത്വയില്‍ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മ‍ൃതദേഹം കണ്ടെത്തിയത്. രാജ്യത്ത് വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച കേസില്‍ മുന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്തന്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാര്‍, പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടി എന്നിവരുള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

 കത്വ കേസ് പഠാന്‍കോട്ടിലേക്ക്

കത്വ കേസ് പഠാന്‍കോട്ടിലേക്ക്

കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പ‍ഞ്ചാബിലെ പഠാന്‍കോട്ടിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയാണ് കേസ് പഠാന്‍കോട്ടിലേയ്ക്ക് മാറ്റിയത്. കേസില്‍ സ്വതന്ത്രവും സത്യസസന്ധവുമായ വിചാരണ നടത്തുന്നതിന് വേണ്ടിയാണ് പഠാന്‍കോട്ടിലേക്ക് മാറ്റുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജമ്മു കശ്മീരിന് കൂടി ബാധകമായ രണ്‍ബീര്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ ഓരോ ദിവസവും കേസിന്റെ വിചാരണ നടക്കും. കോടതി പിരിയില്ലെന്നും മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ വിചാരണ കേള്‍ക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് അനകൂലമായ റാലിയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായതോടെയാണ് നീതി ലഭിക്കാന്‍ കുട്ടിയുടെ കുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 കേസിന്റെ വിചാരണ മാറ്റാന്‍

കേസിന്റെ വിചാരണ മാറ്റാന്‍

കത്വയില്‍ എട്ട് വയസ്സുകാരി പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് പിതാവ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളത്. കുടുംബം സംസ്ഥാനത്ത് നേരിടുന്ന പ്രശ്നങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് ഈ ആവശ്യം. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസിന്റെ വിചാരണ സമാധാനപരമായി നടക്കില്ലെന്നാണ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്. കത്വയില്‍ അഭിഭാഷകര്‍ക്ക് എതിര്‍പ്പുകളുണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈം ബ്രാഞ്ച് അധികൃതരെ അഭിഭാഷകര്‍ കോടതി പരിസരിത്തുവച്ച് തടഞ്ഞിരുന്നു. കത്വ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള നീക്കം.

 അഭിഭാഷകയ്ക്ക് ഭീഷണി

അഭിഭാഷകയ്ക്ക് ഭീഷണി


കത്വ കേസ് വാദിക്കുന്ന അഭിഭാഷക ദീപിക രജാവത്തിനെ ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്നതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ വനിതാ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാര്‍ അസോസിയേഷന്‍ പിന്നീട് നിഷേധിച്ചിരുന്നു. ഈ നീക്കത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ജമ്മു കശ്മീരിലെ അഭിഭാഷകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

 നീതി തേടി കുടുംബം

നീതി തേടി കുടുംബം


കത്വ കേസ് സംസ്ഥാന പൊലീസിലെ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യമാണ് പെണ്‍കുട്ടിയുടെ കുടുംബം മുന്നോട്ടുവക്കുന്നത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം മതിയെന്ന് പറയാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ധമുണ്ടെന്നും പ്രാദേശിക നേതാക്കള്‍ പലതവണ വന്ന് ഇക്കാര്യം ചോദിച്ചുവെന്നും കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഐ കേസ് അന്വേഷിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണെന്ന ചോദ്യമാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണത്തിന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അവര്‍ ആരോപിക്കുന്നു. പരാതി ലഭിച്ച് അപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ മകളെ രക്ഷിക്കാന്‍ കഴിയുമായിരുന്നു, എന്നാല്‍ അവര്‍ ഏഴ് ദിവസം കാത്തിരുന്നുവെന്നും അമ്മ ചൂണ്ടിക്കാണിക്കുന്നു.

 പ്രതിഭാഗത്തിന് തിരിച്ചടി

പ്രതിഭാഗത്തിന് തിരിച്ചടി

യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കേസ് സിബിഐയ്ക്ക് വിടണമെന്നാണ് കുറ്റവാളികള്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നത്. കേസ് സിബിഐയ്ക്ക് വിടാന്‍ ആവശ്യപ്പെട്ട പ്രതികള്‍ക്കും പ്രതിഭാഗത്തിനും തിരിച്ചടിയാവുന്നതാണ് സുപ്രീം കോടതി വിധി. കേസിലെ മുഖ്യപ്രതിയായ സ‍ഞ്ജി റാം കോടതിയില്‍ പുതിയ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു. താന്‍ പെണ്‍കുട്ടിയ്ക്ക് മുത്തച്ഛനെപ്പോലെ ആയിരുന്നുവെന്നാണ് റാമിന്റെ വാദം. സഞ്ജി റാം ഉള്‍പ്പെടെ കേസിലെ എട്ട് കുറ്റവാളികളും കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് പ്രതികള്‍. . ജനുവരി 17ന് ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കത്വ രസംഗ ഗ്രാമത്തിലെ ബക്കര്‍വാല്‍ സമുദായത്തില്‍പ്പെ
ട്ട പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ജനുവരി ആദ്യവാരമാണ് കുട്ടിയെ കാണാതായത്.

English summary
The case involving the horrific gangrape and murder of an 8-year-old in Jammu and Kashmir's Kathua will be heard by a court in Pathankot, the Supreme Court said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X