കത്രീന കൈഫോ, ഇന്ത്യന്‍ രാഷ്ട്രപതിയോ...?
ദില്ലി: ഇന്ത്യയുടെ പ്രസിഡണ്ടാകാന്‍ കത്രീന കൈഫ് - ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ പരസ്യ വാചകമല്ല, മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടാണ് ഇത്. ക്രൊയേഷ്യയ്ക്ക് പുതിയ പ്രസിഡണ്ടിനെ കിട്ടിയ കാര്യമാണ് കട്ജു പോസ്റ്റില്‍ പറയുന്നത്. കത്രീന സ്ഥാനമേറ്റെടുക്കുന്നത് ഷീല കി ജവാനി പാടിക്കൊണ്ട് വേണമെന്നും കട്ജു പറയുന്നുണ്ട്.

ക്രൊയേഷ്യ സുന്ദരിയായ ഒരു പ്രസിഡണ്ടിനെ തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പോസ്റ്റുകളിലും സുന്ദരികളായ സ്ത്രീകളെ, സിനിമാനടിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എനിക്ക് അങ്ങേയറ്റം യോജിപ്പാണ് - കട്ജു ബ്ലോഗില്‍ എഴുതി. അമ്പിളി അമ്മാവനെ പിടിച്ചുതരാം എന്ന് പറഞ്ഞ് വോട്ടുവാങ്ങിയാലും രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല.

പിന്നെന്തുകൊണ്ട് സുന്ദരിയായ ഒരു സ്ത്രീക്ക് വോട്ട് കൊടുത്തുകൂടാ. മാധ്യമങ്ങളിലൂടെ അവരുടെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ കുറച്ചൊരു സന്തോഷമെങ്കിലും തോന്നുമല്ലോ - 68 കാരനായ കട്ജു എഴുതുന്നു. അല്ലെങ്കില്‍ അതും കിട്ടാന്‍ പോകുന്നില്ല എന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്മാന് കൂടിയായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

ഹരി ഓം എന്ന് പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. സത്യം ഭ്രൂയാത് എന്ന ബ്ലോഗിലാണ് കട്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതാദ്യമായല്ല കട്ജു ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. മുസ്ലിം വ്യക്തി നിയമങ്ങളും സ്വവര്‍ഗ രതിയുമെല്ലാം കട്ജുവിന്റെ വിഷയങ്ങളായിട്ടുണ്ട്. എന്തായാലും കത്രീന അവതരിപ്പിക്കണമെന്ന് കട്ജു ആഗ്രഹം പറഞ്ഞ പറഞ്ഞ ഷീല കി ജവാനി ഒന്ന് കാണൂ.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications