സൗമ്യ വധക്കേസില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി; ഇല്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു
ഗോവിച്ചാമിയുടെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതിയുടെ വിധി തെറ്റാണെന്നുമായിരുന്നു കട്ജുവിന്റെ ഫേസ്ബുക്കിലൂടെയുള്ള നിരീക്ഷണം.
ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. ഫേസ്ബുക്കില്‍ കട്ജു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതി അസാധാരണ നടപടിയിലേക്ക് കടന്നത്.
ഗോവിച്ചാമിയുടെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതിയുടെ വിധി തെറ്റാണെന്നുമായിരുന്നു കട്ജുവിന്റെ ഫേസ്ബുക്കിലൂടെയുള്ള നിരീക്ഷണം. മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി കാണുന്നത്. കട്ജുവിന്റെ പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാനാണ് കോടതിയുടെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

ഫേസ്്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ വിശദീകരണം നല്‍കാനാണ് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, കോടതിക്ക് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും എന്നാല്‍, സുപ്രീം കോടതിയില്‍ വിശദീകരണം നല്കാന് പോകില്ലെന്നും കട്ജു വ്യക്തമാക്കി.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കവെയാണ് കട്ജു നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കേസ് നവംബര്‍ 11ന് പരിഗണിക്കാനായി മാറ്റിവെച്ചു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications