കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ വധക്കേസില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി; ഇല്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു

ഗോവിച്ചാമിയുടെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതിയുടെ വിധി തെറ്റാണെന്നുമായിരുന്നു കട്ജുവിന്റെ ഫേസ്ബുക്കിലൂടെയുള്ള നിരീക്ഷണം.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. ഫേസ്ബുക്കില്‍ കട്ജു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതി അസാധാരണ നടപടിയിലേക്ക് കടന്നത്.

ഗോവിച്ചാമിയുടെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും കോടതിയുടെ വിധി തെറ്റാണെന്നുമായിരുന്നു കട്ജുവിന്റെ ഫേസ്ബുക്കിലൂടെയുള്ള നിരീക്ഷണം. മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി കാണുന്നത്. കട്ജുവിന്റെ പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാനാണ് കോടതിയുടെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

markandey-katju-

ഫേസ്്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ വിശദീകരണം നല്‍കാനാണ് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, കോടതിക്ക് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും എന്നാല്‍, സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കാന്‍ പോകില്ലെന്നും കട്ജു വ്യക്തമാക്കി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കവെയാണ് കട്ജു നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കേസ് നവംബര്‍ 11ന് പരിഗണിക്കാനായി മാറ്റിവെച്ചു.

English summary
Katju summoned to Supreme Court for 'debate' on Soumya murder verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X