ബിഹാറീസിനെതിരെ വീണ്ടും പരാമര്‍ശം; കട്ജുവിനെതിരെ നടപടിയെടുക്കാന്‍ ബിജെപി
കട്ജുവിന്റെ പോസ്റ്റ് 11.5 കോടി വരുന്ന ബിഹാറികളെ പരിഹസിക്കുന്നതാണെന്ന് ബിജെപി എംഎല്‍എ പ്രേം കുമാര്‍ നിയമസഭയില്‍ പറഞ്ഞു
പറ്റ്ന: ബിഹാറികള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജുവിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി. ബിഹാറികള്‍ വിഡ്ഡികളാണെന്നമട്ടിലായിരുന്നു കട്ജുവിന്റെ നിരന്തരമായ പരാമര്‍ശം. ഏറ്റവുമൊടുവില്‍ ശനിയാഴ്ച വൈകിട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു നടത്തിയ പരാമര്‍ശമാണ് നടപടിയാവശ്യപ്പെടാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.
ഞാന്‍ ഒരു വിഡ്ഡിയല്ലെന്ന് ലാലു പ്രസാദ് യാദവ് ഒരിക്കല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കട്ജുവിന്റെ പരിഹാസം. ബിഹാറികള്‍ എന്തിനാണ് ഇത് കൂടെക്കൂടെ പറയുന്നത് എന്ന് കട്ജു ചോദിക്കുന്നു. മറ്റൊരു സംസ്ഥാനക്കാരനും ഇങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും കട്ജു പറഞ്ഞു.

ബിഹാറികള്‍ തനിക്കെതിരെ പരാതി നല്‍കരുതെന്നും ഇതൊരു തമാശ മാത്രമാണെന്നും കട്ജു പോസ്റ്റിന്റെ കീഴെ കൊടുത്തിട്ടുണ്ട്. ബിഹാറീസ് എന്ന് വിളിക്കുന്നത് അവേളനപരമായാണ് പല ബിഹാറികളും കരുന്നത്. എന്നാല്‍, മറ്റൊരു സംസ്ഥാനക്കാരും ഇങ്ങനെ കരുതാറില്ല. തമിഴന് എന്നു വളിക്കുമ്പോഴോ ബംഗാളി എന്നു വിളിക്കുമ്പോഴോ അവിടുത്തെ ജനങ്ങള്‍ക്ക് പരിഹാസമാണെന്ന് തോന്നാറില്ലെന്നും കട്ജു ചൂണ്ടിക്കാട്ടി.
അതേസമയം കട്ജുവിന്റെ പോസ്റ്റ് 11.5 കോടി വരുന്ന ബിഹാറികളെ പരിഹസിക്കുന്നതാണെന്ന് ബിജെപി എംഎല്‍എ പ്രേം കുമാര്‍ നിയമസഭയില്‍ പറഞ്ഞു. കട്ജുവിനെതിരെ നിയമ നടപടിവേണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, കട്ജുവിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറായിട്ടില്ല.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications