കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കി കൗശലിനും കത്രീന കൈഫിനുമെതിരെ പരാതി, വിവാഹത്തിന് മുമ്പ് കല്ലുകടി, ആരോപണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിനായി. വളരെ രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരം ചോരാതിരിക്കാന്‍ കത്രീനയും വിക്കിയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ബര്‍വാരര ഫോര്‍ട്ടിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. അതിഥികള്‍ക്ക് മൊബൈല്‍ ക്യാമറകള്‍ പോലും ഉപയോഗിക്കാന്‍ അനുവാദമില്ല. ഇതിനിടെ ചടങ്ങിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അഭിഭാഷകന്‍. ഇതോടെ താരവിവാഹം വലിയ വിവാദത്തിലായിരിക്കുകയാണ്.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

1

ഇവിടെയുള്ള ചോധ് മാതാ ക്ഷേത്രത്തിലേക്ക് വഴി തടസ്സപ്പെടുത്തിയെന്നതിന് കത്രീന, വിക്കി, എന്നിവര്‍ക്ക് പുറമേ ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഭര്‍വാര ഫോര്‍ട്ടിനെതിരെയും പരാതി നല്‍കിയിരിക്കുന്നത് അഭിഭാഷകനായ നേത്രബിന്ദ് സിംഗ് ജാദൂനാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ ഹോട്ടലുള്ളത്. ഈ ഹോട്ടലിന്റെ മാനേജ്‌മെന്റ് ഇങ്ങോട്ടുള്ള വഴി അടച്ചിരിക്കുകയാണ്. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ ഇത് അടച്ചിടും. ഇത് വലിയ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ചരിത്രപരമായ തിരുശേഷിപ്പുകള്‍ ഉള്ള ക്ഷേത്രമാണ് ചോധ് മാതാ ക്ഷേത്രം. ഇവിടെ ആരതിക്കായി ഒരുപാട് ഭക്തര്‍ നിത്യേന വരുന്നുണ്ടെന്ന് നേത്രബിന്ദ് പറയുന്നു.

സിക്‌സ് സെന്‍സസ് ബര്‍വാര ഫോര്‍ട്ട് ഹോട്ടലിന്റെ മാനേജ്‌മെന്റ് ഈ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണ് അടച്ചിരിക്കുന്നത്. ഇതുകൊണ്ട് ഭക്തരെല്ലാം വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഈ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്ന് നേത്രബിന്ദ് പറയുന്നു. ജില്ലാ സര്‍വീസ് അതോറിറ്റിക്കാണ് പരാതി നല്‍കിയത്. പൊതുവികാരം മാനിച്ച് ഈ വഴി ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. അതേസമയം ഇത് താരവിവാഹത്തിനും തിരിച്ചടിയാണ്. കരണ്‍ ജോഹര്‍, ഫറാ ഖാന്‍, അലി അബ്ബാസ് സഫര്‍, കബീര്‍ ഖാന്‍, മിനി മാഥുര്‍, രോഹിത് ഷെട്ടി തുടങ്ങിയ പ്രമുഖരാണ് ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്നത്. ഇവരെല്ലാം വിവാഹത്തിലെ അതിഥികളാണ്.

പത്തോളം വിവിഐപി അതിഥികളായി ചടങ്ങിനെത്തുന്നത്. നിലവില്‍ വിവാഹത്തിന് ഭീഷണി കൊവിഡാണ്. ഒമൈക്രോണ്‍ കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ വിവാഹം വ്യാപനത്തിന് കാരണമാകുമോ എന്ന് ഭയമുണ്ട്. അതിഥികള്‍ക്കായി പ്രത്യേക കടുവാ സഫാരി തന്നെ താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രത്തന്‍ബോറെ ദേശീയ പാര്‍ക്കിലാണ് ഇവര്‍ കടുവാ സന്ദര്‍ശനം നടത്തുക. വിവാഹ വേദിയില്‍ നിന്ന് 35 മിനുട്ട് മാത്രം അകലെയാണ് ഈ ദേശിയോദ്യാനം. രാജസ്ഥാനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. റോഡ് മാര്‍ഗം വിവാഹ വേദിയില്‍ നിന്ന് ദേശീയോദ്യാനത്തില്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. പ്രത്യേക സഫാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇവിടെ. അതിഥികളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാന്‍ ഇവന്റ് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സവായ് മധോപൂരിലെ നാട്ടുകാര്‍ വിക്കിയെയും കത്രീനയെയും നേരിട്ട് കാണാനാവുന്നതിന്റെ ആവേശത്തിലാണ്. അതോടൊപ്പം ഇവിടെ വന്‍ തോതില്‍ ബിസിനസ്സും വര്‍ധിക്കുന്നുണ്ട്. അത് താരവിവാഹം കൊണ്ട് സംഭവിക്കുന്നതാണെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കൊവിഡും ഒമൈക്രോണും നാട്ടുകാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. പലരെയും വിവാഹ വേദിയില്‍ നിന്ന് ഇത് അകറ്റി നിര്‍ത്തുന്നുണ്ട്. അതേസമയം വിവാഹം വന്‍ ആഘോഷത്തോടെയാണ് നടക്കുന്നത്. വിക്ത്രീന എന്ന പേരും ഇവര്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കി കഴിഞ്ഞു. ഇവിടെയെത്തുന്നത്് അതിഥികള്‍ക്ക് ഒരു കാര്‍ഡ് ലഭിക്കുന്നുണ്ട്.

വിവാഹ വേദിയില്‍ മൊബൈല്‍ ഫോണ്‍ അടക്കം കൊണ്ടുവരരുതെന്നാണ് നിര്‍ദേശം. വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് ഇരുവരും താല്‍പര്യപ്പെടുന്നത്. മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിട്ട് പോലുമില്ല. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും, ഒരു ചടങ്ങിന്റെയും വീഡിയോയോ ചിത്രങ്ങളോ എടുക്കരുതെന്നും കര്‍ശന നിര്‍ദേശം ഈ കാര്‍ഡില്‍ എഴുതിയിട്ടുണ്ട്. അതേസമയം ബോളിവുഡില്‍ നിന്ന് പ്രമുഖരെല്ലാം സവായ് മധോപൂരിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രമുഖരെയും ഇവിടേക്ക് ക്ഷണിച്ചിട്ടില്ല. കത്രീനയുടെ പേഴ്‌സണല്‍ ടീമിലുള്ളവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ, വിരാട് കോലി, ഹൃതിക് റോഷന്‍, എന്നിവര്‍ക്കും ക്ഷണമുണ്ട്.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

English summary
katrina kaif, vicky kaushal wedding: complaint against two stars for blocking a way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X