• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടക ബിജെപിയിൽ പുതിയ അങ്കം: കലിപൂണ്ട് കട്ടി സഹോദരന്മാർ, കണ്ണ് രാജ്യസഭാ സീറ്റിൽ!!

ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക ബിജെപിയിൽ പുതിയ കലാപത്തിന് തുടക്കമാകുന്നു. കൊവിഡ് വ്യാപനത്തിന്റെ ചൂടിലായിരുന്ന ബിജെപിക്ക് പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്ന വെല്ലുവിളിയാണ് രാജ്യസഭാ തിരഞ്ഞെടുപ്പും നിയമസഭാ കൌൺസിലിലേക്ക് നാമർനിർദേശ പത്രിക സമർപ്പിക്കുന്നതും. ഇത്തവണത്തെ അങ്കം, ഉത്തര- കർണാടത്തിലെ സമുദായങ്ങൾക്കിടയിലാണ് അങ്കക്കലി ഉയരുന്നത്.

കോട്ടയത്ത് ഗർഭിണിയ്ക്ക് കൊവിഡ്: യുവതി എത്തിയത് ദുബായിൽ നിന്ന്!! ചികിത്സയിലുള്ളത് 20 പേർ!!

അധികാരത്തിനായുള്ള അങ്കം തന്നെ സമുദായമായ ലിങ്കായത്തിൽ നിന്ന് തന്നെയായതാണ് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ സംബന്ധിച്ച് മോശം വാർത്ത. യെഡിയൂരപ്പയും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ഇതിലെ ദുർബല വിഭാഗമായ ഗണിഗയിൽപ്പെടുന്നവരാണ്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ആർഎസ്എസ് ആണെന്നതാണ് യെദ്യൂരപ്പയെ സംബന്ധിച്ച അനുകൂല വിഷയം. കാരണം നാമനിർദേശം സമർപ്പിക്കുന്നതിലും ടിക്കറ്റ് അനുവദിക്കുന്നതിലും ആർഎസ്എസിന് വ്യക്തമായ അഭിപ്രായം ഉണ്ടായിരിക്കുമെന്നതാണ് ഇതിനുള്ള കാരണം.

 ചർച്ചകൾ നിർണായകം

ചർച്ചകൾ നിർണായകം

മുൻ കർണാടക മന്ത്രിയായിരുന്ന ഉമേഷ് കട്ടി ഉത്തരകന്നഡയിലെ 20 എംഎൽഎമാരുമായി വ്യാഴാഴ്ച രാത്രി ചർച്ച നടത്തിയിരുന്നു. ആർഎസ്എസ് നേതാക്കളായ മുകുന്ദ്, ദത്താത്രേയ ഹെസബിൾ എന്നിവർ മുഖ്യമന്ത്രി യെഡിയൂരപ്പയുമായും മണിക്കൂറുകൾ നീണ്ട ചർച്ചകൾ നടത്തിയിരുന്നു. ബിജെപി ക്യാമ്പിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കെ കർണാകത്തിൽ സർക്കാർ താഴെ വീഴുമെന്നാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസിന്റെ പ്രതീക്ഷ. കർണാടക നിയമസഭയിൽ മധ്യകാല തിരഞ്ഞെടുപ്പ് കൂടി നടക്കുമെന്ന് ബെംഗളൂരൂ റൂറൽ എംപി ഡികെ സുരേഷ് വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.

 ഇടഞ്ഞ് ഉമേഷ് കട്ടി

ഇടഞ്ഞ് ഉമേഷ് കട്ടി

നാല് രാജ്യസഭാംഗങ്ങൾ വിരമിക്കുന്ന സാഹചര്യത്തിൽ ജൂണോടെ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിയുടെ പ്രഭാകർ കോറെ, കോൺഗ്രസിന്റെ ഹരിപ്രസാദ്, രാജീവ് ഗൌഡ, ജെഡിഎസിന്റെ ഡി കുപേന്ദ്ര റെഡ്ഡി, എന്നിവരാണ് വിരമിക്കുന്നത്. നിലവിൽ കർണാടക ഭരിക്കുന്ന ബിജെപിയുടെ കരുത്ത് അനുസരിച്ച് രണ്ട് സീറ്റുകൾ ബിജെപിക്ക് ലഭിക്കും. കർണാടകത്തിലെ പ്രമുഖ ലിങ്കായത്ത് നേതാവാണ് പ്രഭാകർ കോറെ. അദ്ദേഹം മൂന്നാം തവണയും രാജ്യസഭാംഗത്വം നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനെതിരെ രംഗത്തെത്തിയ ഹുക്കേരി മണ്ഡലത്തിലെ മുതിർന്ന നേതാവായ ഉമേഷ് തന്റെ സഹോദരൻ രമേഷ് കട്ടിക്ക് സീറ്റ് നൽകണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. അദ്ദേഹത്തിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 ത്രികോണപ്പോര്...

ത്രികോണപ്പോര്...

കർണാടകത്തിലെ ബെലഗാവിയിലെ മൂന്ന് പ്രബല ലിങ്കായത്ത് കുടുംബങ്ങൾ തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വഴിയൊരുക്കിയിട്ടുള്ളത്. കട്ടി, കോറെ, ജൊല്ലെ കുടുംബങ്ങൾ തമ്മിലാണ് മത്സരം. കർണാടക മന്ത്രിയായ ശശികല ജൊല്ലെയുടെ ഭർത്താവ് അണ്ണാ സാഹേബ് ജൊല്ലെ ചിക്കോടി എംപിയാണ്. ഉമേഷ് കട്ടിയുടെ സഹോദരൻ രമേഷ് കട്ടിയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിരസിക്കുകയായിരുന്നു. കട്ടി കുടുംബത്തെക്കാൾ പ്രഭാകർ കോറെയുടെ കുടുംബത്തിനാണ് കുടുതൽ പ്രാധാന്യം നൽകിയത്. ഈ രണ്ട് കുടുംബങ്ങൾക്കുമാണ് ബെലഗാവി മേഖലയിൽ പ്രാധാന്യമുള്ളത്. എന്നാൽ കട്ടി കുടുംബത്തിന് തങ്ങൾ പാർശ്വവൽക്കരിച്ചതായുള്ള തോന്നലാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ലക്ഷ്മൺ സാവഡിയെ കർണാടക ഉപമുഖ്യമന്ത്രിയായി അവരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കട്ടി കുടുംബം കൊറോയിൽ നിന്ന് രാജ്യസഭാ സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിവരുന്നത്.

 ഗുഡ് സർട്ടിഫിക്കറ്റില്ല

ഗുഡ് സർട്ടിഫിക്കറ്റില്ല

രാജ്യസഭാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിഷയം യെഡിയൂരപ്പയുടെ നിയന്ത്രണത്തിലല്ല. പോരാത്തതിന് പല ആർഎസ്എസ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ബിഎൽ സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കിടയിൽ കട്ടിക്ക് അത്രമാത്രം സ്വാധീനവുമില്ല. എന്നാൽ കട്ടി പാർട്ടിയ്ക്കുള്ളിൽ ഉയർത്തുന്ന കലാപത്തെ പ്രതിരോധിക്കാൻ യെഡിയൂരപ്പയ്ക്കും കഴിഞ്ഞേക്കില്ല. എന്നാൽ കട്ടിക്ക് അനുകൂലമായി വരുന്നത് അടുത്തമാസം നിയമസഭാ നിർമാണ സഭയിൽ അഞ്ച് സീറ്റുകൾ ഒഴിവ് വരുന്നതാണ്. ഇതോടെ നിയമനിർമാണ സഭയിലേക്ക് തിരഞ്ഞെടുപ്പിനും വഴിയൊരുങ്ങും.

യെഡിയൂരപ്പ ത്രിശങ്കുവിൽ

യെഡിയൂരപ്പ ത്രിശങ്കുവിൽ

ഓപ്പറേഷൻ താമരയ്ക്കിടെ പിന്തുണ നൽകിയവരെ ഏത് വിധേനയും മന്ത്രിയാക്കുമെന്നാണ് യെഡിയൂരപ്പ ഉറപ്പുനൽകിയിരുന്നത്. എന്നാൽ ആർ ശങ്കറിന് ടിക്കറ്റ് നൽകാൻ കഴിഞ്ഞില്ല. എംടിബി നാഗരാജിനും എഎച്ച് വിശ്വനാഥിനും തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടതായും വന്നു. ഈ മൂന്നുപേരും നിയമനിർമാണ സഭയിൽ സീറ്റ് വേണമെന്നും തങ്ങളെ മന്ത്രിയാക്കമെന്നുമുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇവർ മൂന്നുപേരും കുരുബ സമുദായത്തിൽപ്പെട്ടവരാണ്. നിലവിൽ മൂന്ന് ക്യാബിനറ്റ് മന്ത്രിമാർ ഇതേ സമുദായത്തിൽ നിന്ന് കർണാടകത്തിലുണ്ട്. ഇതോടെ ഈ സമുദായത്തിൽ നിന്നുള്ള മന്ത്രിമാരുടെ എണ്ണം അഞ്ചിലേക്ക് ഉയരുകയും ചെയ്യും. മുൻ മന്ത്രിയായ സി പി യോഗേശ്വറും ഓപ്പറേഷൻ ലോട്ടസിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഷെട്ടാറിനെ മാറ്റിനിർത്തി

ഷെട്ടാറിനെ മാറ്റിനിർത്തി

യെഡിയൂരപ്പയും സവാഡിയും ലിങ്കായത്ത് സമുദായത്തിൽ നിന്നുള്ളവരായതിനാൽ മുൻ മുഖ്യമന്ത്രി ജഗീഷ് ഷെട്ടാറിനെ മാറ്റിനിർത്തി കട്ടി, ബസനഗൌഡ പാട്ടീൽ യത്നാൽ, എംപി രേണുകാചാര്യ, മുരുഗേഷ് നിരാനി എന്നീ ലിങ്കായത്ത് നേതാക്കൾക്കാണ് മുൻഗണന നൽകിയത്. ഇതോടെ ഓൾഡ് മൈസൂരു ഭാഗത്തേക്ക് കുടുതൽ ചായ് വുണ്ടാകുകയും മുംബൈ- കർണാടക, ഹൈദരാബാദ്- കർണാടക എന്നീ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കുറയുകയും ചെയ്തിരുന്നു. ഇതാണ് ഉത്തരക കന്നഡയിൽ നിന്നുള്ള നിരവധി എംഎൽഎമാരെ കട്ടിക്ക് ലഭിക്കാൻ സഹായിച്ചത്. ഇവർ പതുക്കെ ഓപ്പറേഷൻ താമരയിലൂടെ എത്തിയവരിൽ നിന്ന് പതിയെ അകലാൻ ആരംഭിച്ചിരുന്നു.

അസംതൃപ്ത എംഎൽഎമാരുടെ യോഗം

അസംതൃപ്ത എംഎൽഎമാരുടെ യോഗം

രാജ്യസഭാ തിരഞ്ഞെടുപ്പിനും നിയമനിർമാണ സഭയിലേക്കുമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ബിജെപി എംഎൽഎമാർ ഉമേഷ് കട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബെംഗളൂരുവിലെ ഒരു സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നിരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയിരിക്കെ അസംതൃപ്തരായ എംഎൽഎമാരുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയ്ക്കും തലവേദനയായിത്തീർന്നിരുന്നു. മുതിർന്ന ബിജെപി നേതാവ് ഉമേഷ് കട്ടി, സഹോദരൻ രമേഷ് കട്ടി, എംഎൽഎമാരായ മുരുഗേഷ് നിരാനി, ബസനഗൌഡ പാട്ടീൽ യത്നാൽ എന്നിവർ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. എന്നാൽ യെഡിയൂരപ്പ നേതൃത്വത്തിനെതിരായ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരാനി വിട്ടുനിന്നിരുന്നു. എന്നാൽ ബെംഗളൂരുവിൽ ഇത്തരത്തിലൊരു യോഗം നടന്നതായുള്ള വിവരം തള്ളിക്കളഞ്ഞിട്ടില്ല.

 എതിർപ്പ് പ്രകടിപ്പിച്ചു

എതിർപ്പ് പ്രകടിപ്പിച്ചു

2020 ഫെബ്രുവരിയിൽ തന്നെ പ്രസ്തുത എംഎൽഎമാർ പാർട്ടി നേതൃത്വത്തിന് മുമ്പാകെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദൈനംദിന ഭരണകാര്യങ്ങളി മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ ബിവെ വിജയേന്ദ്രയുടെ പ്രാതിനിധ്യം കൂടിവന്നതോടെയാണിത്. സർക്കാർ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനായി വിജയേന്ദ്രയ്ക്ക് മുമ്പാകെ കാത്തുനിൽക്കേണ്ടതായി വന്നതോടെ കട്ടിയും യത്നാലും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

English summary
Katti brothers became headache for Yediyurappa over Rajyasabha poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more