കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ ഫണ്ട് വെട്ടിപ്പ്; സിബിഐക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിനും പരാതി നൽകി സലീം മടവൂർ

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. കത്വ കേസ്സിൻ്റെ ക്രഡിറ്റും പണവും കൈക്കലാക്കാൻ മുബീൻ ഫാറൂഖി കൃത്യമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. വാദികളും സാക്ഷികളും അഭിഭാഷകരും ഒരുപോലെ ഭീഷണി നേരിടുന്ന ജമ്മുവിലെ കോടതിയിൽ നിന്നും പത്താൻ കോട്ടിലേക്ക് കേസ്സ് മാറ്റിയത് അഭിഭാഷകരായ ഇന്ദിരാ ജയ് സിംഗും സുനിൽ ഫെർണാണ്ടസും ദീപികാ രജാവ ത്തും അടങ്ങിയ അഭിഭാഷകർ മുഖേന സുപ്രീം കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ്. ഇവരാരും നയാ പൈസ ഫീസ് വാങ്ങിയിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സലീം മടവൂര്‍ പറ‍ഞ്ഞു.പോസ്റ്റ് വായിക്കാം

ഗൂഢാലോചന നടത്തിയിട്ടുണ്ട്

ഗൂഢാലോചന നടത്തിയിട്ടുണ്ട്

പത്താൻ കേട്ടിലേക്ക് മാറ്റിയ കേസ്സിൽ വാദിക്കാനുള്ള അധികാരം പബ്ലിക് പ്രൊസിക്യൂട്ടർമാർക്കാണ്. എസ്.എസ് ബസ്ര , ജെ.കെ.ചോപ്ര, ഹർമിന്ദർ സിംഗ്, ഭൂപീന്ദർ സിംഗ് എന്നിവരാണ് സർക്കാരിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും പ്രൊസിക്യൂട്ടർമാർ. ഇവരെ സഹായിക്കാൻ
കെ.കെ.പുരി, പങ്കജ് തിവാരി, വിശാൽ ശർമ, പങ്കജ് കല്ല, ജോഗീന്ദർ സിംഗ് ഗിൽ, കരംജിത് സിംഗ്, സൗരഭ് ഓഹ്റി ,ഹർവിന്ദർ സിംഗ്, മുബീൻ ഫാറൂഖി, വരുൺ ചിബ് എന്നിവരടങ്ങിയ അഭിഭാഷക സംഘവും പ്രവർത്തിച്ചു.സാക്ഷികളെ സമയത്ത് എത്തിക്കുക, ക്രോസ് വിസ്താരം പഠിപ്പിക്കുക, തുടങ്ങിയ ജോലികൾ സഹായികൾക്ക് ആവശ്യപ്പെട്ടാൽ ചെയ്തു കൊടുക്കാം. പക്ഷേ കോടതിയിൽ കേസ് വാദിക്കാൻ കഴിയില്ല. എന്നു വെച്ചാൽ മുബീൻ ഫാറൂഖിക്ക് കോടതിയിൽ കേസ് കാണാനുള്ള പാസുണ്ടെന്നർഥം.

നിഷ്പക്ഷമായ വിചാരണ നടന്നത്

നിഷ്പക്ഷമായ വിചാരണ നടന്നത്

ദീപികാ രജാവത്തിൻ്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കത്വാ ബാലപീഡന കേസ് സമൂഹത്തിൻറെ മുമ്പിൽ എത്തപ്പെട്ടത് .ദീപിക രജാവത്ത് ജീവൻ പണയം വെച്ച് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് മറ്റെല്ലാ കേസ്സും പോലെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു .എന്നാൽ അവർ സുപ്രീം കോടതിയെ ഇന്ദിരാ ജയ്സിംഗിൻ്റെ സഹായത്തോടെ സമീപിക്കുകയും കേസ് ജമ്മുവിൽ നിന്നും പത്താൻ കോട്ടിലെ കോടതിയിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് നിഷ്പക്ഷമായ വിചാരണ നടന്നത്. പത്താൻ കോട്ടിലെ കോടതിയിൽ ദിവസവും വിചാരണ നടത്താനായിരുന്നു സുപ്രീം കോടതി ഉത്തരവെന്നും സലീം മടവൂര്‍ പറയുന്നു.
കേസ് കണ്ടിരിക്കാൻ 150 കി.മീ ദിവസവും സഞ്ചരിക്കുക എന്നത് ദീപിക രജാവത്തിന് അപ്രാപ്യവും ആവശ്യമില്ലാത്തതുമായിരുന്നു. അവരുടെ ഭർത്താവ് വിദേശത്തുമാണ്. അവരെ സംബന്ധിച്ചിടത്തോളം സത്യസന്ധമായി കേസ് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതവർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ കേസ്സിൻ്റെ ക്രഡിറ്റ് കൈവശപ്പെടുത്താൻ ശ്രമിച്ച മുബീൻ ഫാറൂഖി പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് ദീപികാ രജാവത്തിനെ കേസിൽ നിന്നൊഴിവാക്കാൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

നന്ദികേട് ചെയ്യിക്കുകയായിരുന്നു

നന്ദികേട് ചെയ്യിക്കുകയായിരുന്നു

അക്ഷരാഭ്യാസമില്ലാത്ത പിതാവ് ഇംഗ്ലീഷിൽ തയാറാക്കിയ പരാതിയിൽ വിരലടയാളമാണ് പതിപ്പിച്ചിരിക്കുന്നത്.( കോപി താഴെ) നിരക്ഷരനായ പിതാവിനെ കൊണ്ട് തൻ്റെ സ്വാർഥ താൽപര്യ സംരക്ഷണത്തിന് മുബീൻ ഫാറൂഖി നന്ദികേട് ചെയ്യിക്കുകയായിരുന്നു. മുബീൻ ഫാറൂഖി കേസ് വാദിച്ചതിന് കാശ് വാങ്ങിയിട്ടുണ്ടെങ്കിൽ ശുദ്ധ തട്ടിപ്പാണ്. ആരെങ്കിലും അയാൾക്ക് നോട്ടപ്പൈസ കൊടുത്തിട്ടുണ്ടെങ്കിൽ അവർക്കും തട്ടിപ്പിൽ ഉത്തരവാദിത്തമുണ്ട്. പൊതു സമൂഹം വിശ്വസിച്ചേൽപിച്ച പണം സത്യസന്ധമായി വിനിയോഗിച്ചു എന്നുറപ്പുവരുത്താൻ യൂത്ത് ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ട്.
കത്വാ കേസ്സിലെ വിധി വന്ന ദിവസം പത്രക്കാരെ കാണേണ്ടത് പ്രൊസിക്യൂട്ടർമാരാണ്. പകരം മുബീൻ ഫാറൂഖി ചാടി വീണത് ഒരു ലക്ഷണമൊത്ത തട്ടിപ്പുകാരൻ്റെ സ്വഭാവമാണ്

അറിയാൻ താത്പര്യമുണ്ട്

അറിയാൻ താത്പര്യമുണ്ട്

2018ലെ ചന്ദ്രികാ ദിനപത്രത്തിൽ വന്ന ഒരു വാർത്ത പ്രകാരം തലക്കെട്ടിൽ 25 ലക്ഷം കത്വ ഇരയുടെ കുടുംബത്തിന് കൊടുത്തുവെന്നും വാർത്തയിൽ ട്രസ്റ്റിന് കൊടുക്കുമെന്നും പറയുന്നുണ്ട്. ആ പണം കൊടുത്തോ ഇല്ലയോ എന്നറിയാൻ താൽപര്യമുണ്ട്. കൊടുത്തിട്ടില്ലെങ്കിൽ എവിടെയാണ് ആ പണമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
യൂത്ത് ലീഗ് നേതൃത്വം കേസ് സംബന്ധിച്ച ഉത്തരവാദിത്തം താലിബ് ഹുസൈനെ ഏൽപ്പിച്ചതായി വാർത്തയിൽ പറയുന്നുണ്ട്. ഇയാൾ രണ്ട് പീഡനക്കേസുകളിൽ പ്രതിയാണെന്ന ഇന്ത്യാ ടുഡേ വാർത്തയും കൊടുക്കുന്നു. അപ്പോൾ നല്ല ആളുകളെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്.
കത്വാ പെൺകുട്ടിക്ക് വേണ്ടി നിരവധി പേർ പണം പിരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകയായ ഷെഹല റാഷിദ് 40 ലക്ഷം രൂപ പിരിച്ചതിനെക്കുറിച്ചും വിമർശനമുണ്ട്. ഈ പണവും കുടുംബത്തിന് കിട്ടിയിട്ടില്ല. വിവിധ വ്യക്തികളും സംഘടനകളും പിരിച്ച പണം നിരക്ഷരനായ പിതാവ് അറിയാതെ മറ്റാരോ തട്ടിയെടുത്തതായും പരാതിയുണ്ട്.

ഞെട്ടിപ്പിക്കുന്നതാണ്

ഞെട്ടിപ്പിക്കുന്നതാണ്

ത്താൻ ഓരോ തവണ കാർഗിലിൽ നിന്നും പത്താൻ കോട്ടെ കോടതിയിലേക്ക് പോകുന്നതും ഓരോ ആടിനെ വിറ്റാണെന്ന പിതാവിൻ്റെ ന്യൂസ് 18 നോടുള്ള വെളിപ്പെടുത്തലും (വാർത്തയിൽ യഥാർഥ പേരല്ല) ഞെട്ടിപ്പിക്കുന്നതാണ്. തങ്ങളുടെ മകളുടെ പേരിൽ വിവിധ സംഘടനകൾ ലക്ഷങ്ങൾ പിരിച്ച് തട്ടിപ്പു വക്കീലുമാർക്ക് ലക്ഷങ്ങൾ തള്ളിക്കൊടുത്തെന്ന് തള്ളിമറിക്കുമ്പോഴാണ് ആ പാവങ്ങൾ വണ്ടിക്കൂലിക്ക് വേണ്ടി ആടിനെ വിറ്റുവെന്ന സങ്കടകരമായ വാർത്ത പുറത്തു വരുന്നത്. യൂത്ത് ലീഗക്കമുള്ളവർ മൂന്ന് വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പുറത്ത് വിടണം. മടിയിൽ കനമില്ലെങ്കിൽ ഭയം വേണ്ടല്ലോ.
ഏതായാല്യം കത്വാ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി പിരിച്ച പണത്തിൻ്റെ കണക്ക് സി.ബി.ഐ പരിശോധിക്കണം. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാളയാർ സമരം; പെൺകുട്ടികളുടെ അമ്മയേയം ഗോമതിയേയും അറസ്റ്റ് ചെയ്ത് നീക്കിവാളയാർ സമരം; പെൺകുട്ടികളുടെ അമ്മയേയം ഗോമതിയേയും അറസ്റ്റ് ചെയ്ത് നീക്കി

കേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ലകേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ല

English summary
Katwa fund misappropriation; Salim Madavoor has lodged a complaint with the CBI and the Chief Justice of the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X