കാവേരി വറ്റി.. കൂടെ കര്‍ഷകരുടെ പ്രതീക്ഷയും...
കാവേരിയില്‍ വെള്ളമില്ലാതായാത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാവേരി എാതാണ്ട വറ്റി വരണ്ടിരിക്കുന്നത് കൂടുതല്‍ ബാധിക്കുക നെല്‍ കൃഷിയെയാണ്.അതിനാല്‍ നദീതടമേഖലയിലെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് പരുത്തി കൃഷിയിലേയ്ക്ക് മാറുകയാണ്.
കുഴല്‍ക്കിണറിലെ ഉപ്പ് വെള്ളം നെല്‍കൃഷിക്ക് അനുയോജ്യമല്ല പക്ഷേ ജലത്തിലെ ഉപ്പുരസം പരുത്തി കൃഷിക്ക് പ്രശ്‌നമല്ല. എന്നാല്‍ കുഴല്‍ കിണറുള്ളവര്‍ക്ക് മാത്രമെ പരുത്തി കൃഷി ചെയ്യാനാകൂ. കാവേരിജലം മാത്രം ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് പരുത്തി കൃഷിയും തുടരെ ചെയ്യാനാകില്ല.

നെല്ലിന്റെ അത്ര വില പരുത്തിക്ക് ലഭിക്കുന്നില്ലെന്നത് കര്‍ഷകര്‍ക്ക് മറ്റൊരു പ്രതിസന്ധിയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കാവേരി ഡെല്‍റ്റ മേഖലയിലെ 8,70,020 ഹെക്ടര്‍ കൃഷിഭൂമിയില്‍ 5,35,963 ഹെക്ടറില്‍ മാത്രമാണ് ഇപ്പോള്‍ നെല്‍കൃഷിയുള്ളത്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടര്‍ പരുത്തിപ്പാടങ്ങളുണ്ട്.












Click it and Unblock the Notifications